Oct 13, 2023

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം നടത്തി


കോടഞ്ചേരി : കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി വട്ടച്ചിറ കോളനി സാംസ്കാരിക നിലയത്തിൽ ഏകദിന ശില്പശാല നടത്തി.


 ആദിവാസി സമൂഹവും ദുരന്തനിവാരണ തയ്യാറെടുപ്പുകളും  എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം  കോഴിക്കോട് ജില്ലാ കളക്ടർ  എ.ഗീത ഐ.എ.എസ് നിർവഹിച്ചു. ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി ശിൽപ്പശാലയ്ക്ക് സ്വാഗതം ആശംസിച്ചു.
 വാർഡ് മെമ്പർ  റോസിലി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രൈബൽ ഓഫീസർ അയ്യപ്പൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് എസ് എന്നിവർ  ആശംസകൾ  അർപ്പിച്ചു.

 പ്രകൃതിദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ കോഴിക്കോട് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ക്ലാസ് എടുത്തു. ശില്പശാലയിൽ പങ്കെടുത്ത എല്ലാവർക്കും കലക്ടർ   കിറ്റ് വിതരണവും നടത്തി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only