Oct 22, 2023

ജേഴ്സി പ്രകാശനം ചെയ്തു


കോടഞ്ചേരി: സെന്റ്‌ ജോസഫ് എൽ. പി സ്കൂളിലെ കുട്ടികൾക്ക് കായികമേളയിൽ ഉപയോഗിക്കാനായി പുതിയ ജേഴ്സി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐകുളമ്പിൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.


ആധുനികകാലത്ത് കായിക പരിശീലനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കുട്ടികൾക്കായി ജേഴ്സികൾ സ്പോൺസർ ചെയ്തത് മലനാട് ഫ്യൂവൽസ് കോടഞ്ചേരി,
എ സ്റ്റാർ ഗ്രാനൈറ്റ് ആൻഡ് ടൈൽസ് കോടഞ്ചേരി എന്നീ സ്ഥാപനങ്ങളാണ്.
 ചടങ്ങിൽ വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only