Oct 19, 2023

മേരി മിട്ടി മേരാ ദേശ്' ബ്ലോക്ക്‌ തല അമൃത് കലശ് യാത്രയും പഞ്ച പ്രാൺ പ്രതിജ്ഞയും


താമരശ്ശേരി :

ആസാദി കാ അമൃത് മഹോത്സവത്തിIന്റെ ഭാഗമായി
 മേരി മിട്ടി മേരാ ദേശ്- ‘എന്റെ മണ്ണ് എന്റെ രാജ്യം’ കൊടുവള്ളി ബ്ലോക്ക്‌ തല സമാപന പരിപാടിയായ അമൃത് കലശ് യാത്ര' യിൽ കൊടുവള്ളി ബ്ലോക്കിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വേളം കോട് സെൻ്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് പങ്കെടുത്തു.  

രാവിലെ നടന്ന സ്ക്കൂൾ അസംബ്ലിയിൽ വച്ച് വോളണ്ടിയേഴ്സ് തയ്യാറാക്കിയ അമൃതകലശത്തിൽ വോളണ്ടിയർ ലീഡേഴ്സ് ഒരു പിടി മണ്ണ് പ്രതീകാത്മകമായി നിക്ഷേപിച്ചതിനു ശേഷം വിദ്യാർത്ഥികളെല്ലാവരും ചേർന്ന് നമ്മുടെ രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പഞ്ച പ്രാൺ പ്രതിജ്ഞയെടുത്തു.

തുടർന്ന് കൈതപൊയിൽ ലിസ്സ കോളേജിൽ വച്ചു സംഘടിപ്പിച്ച ബ്ലോക്ക് തല പരിപാടിയിൽ പങ്കെടുത്തു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷ വിനോദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, ബ്ലോക്കിലെ ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് നിറഞ്ഞ അമൃത് കലശങ്ങൾ സ്വീകരിച്ചു ജില്ലയിലേക്ക് കൈമാറി.  

പരിപാടിയുടെ ഭാഗമായി വാദ്യഘോഷ അകമ്പടികളോടെ അമൃത് കലാശ് യാത്രയും നടന്നു. 

വോളണ്ടിയേഴ്സ് അവതരിപ്പിച്ച ദേശഭക്തിഗാന നൃത്തശിൽപ്പം ആകർഷണീയമായിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only