Oct 6, 2023

സഭയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളിലൂടെ നടത്തുന്ന നീക്കങ്ങൾ അപലപനീയം.


താമരശ്ശേരി:
താമരശ്ശേരി രൂപതാംഗം. ഫാ. തോമസ് (അജി) പുതിയാപറമ്പിൽ അച്ചനുമായി ബന്ധപ്പെട്ട്, സഭയുടെ കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ ശ്രദ്ധിയിൽപ്പെട്ടു.

 കത്തോലിക്കാ സഭയുടെ കാനൻ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് നടത്തിയിരിക്കുന്ന ആരോപണങ്ങൾ വിശ്വാസ സമൂഹത്തെയും പൊതുസമൂഹത്തെയും പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബഹു. തോമസ് അച്ചന് താമരശ്ശേരി രൂപതയിൽ നിന്നും നല്കിയ ഉത്തരവാദിത്തം ഏറ്റെടുക്കാതെ, വാഗ്ദാനം ചെയ്ത അനുസരണത്തിന് വിപരീതമായി പ്രവർത്തിച്ചതുകൊണ്ട്, സഭാ നിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികൾ, ഏതൊരു സംവിധാനത്തിലും ഉള്ളതുപോലെ, അനിവാര്യമായി തീരുന്നു. ബഹു. തോമസച്ചനെ കേൾക്കുന്നതിനും തിരികെ ശുശ്രൂഷകളിൽ പ്രവേശിക്കാൻ സഹായിക്കുന്നതിനും വേണ്ടിയാണ് കാനൻ നിയമങ്ങൾക്കു വിധേയമായി ഒരു കമ്മറ്റിയെ നിയോഗിച്ചിരിക്കുന്നത്.

 ഈ അവസരം തോമസച്ചൻ ഉപയോഗപ്പെടുത്തുമെന്നതാണ് രൂപതയുടെ പ്രതീക്ഷ.

ഇതിനു വിപരീതമായി, വിഷയത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ബഹു. തോമസച്ചനെയും അദ്ദേഹം അംഗമായിരിക്കുന്ന താമരശ്ശേരി രൂപതയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമ ധർമ്മത്തിന് നിരക്കാത്തതും തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്. വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും രൂപത പി ആർ ഒ
ഫാ. ജോസഫ് കളരിയ്ക്കൽ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only