ആനയാംകുന്ന് : വി.എം.എച്ച്.എം.എച്ച്.എസ്. എസ് ആനയാം കുന്നിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച "സഹപാഠിക്കൊരു ഭവനം" എന്ന സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു. പ്രസ്തുത തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവർ കോവിൽ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ. വയലിൽ ഗഫൂർ മോൻ സാഹിബ് പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലജ്ന പി.പി പരിപാടിക്ക് സ്വാഗതം പറഞ്ഞു. എൻ എസ് എസ് റീജണൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. മനോജ് കുമാർ കണിച്ചുകുളങ്ങ പരിപാടിക്ക് സന്ദേശമറിയിച്ചു. സ്കൂൾ മുൻ പ്രിൻസിപ്പൽ ശ്രീ. സി.പി ചെറിയ മുഹമ്മദ് , ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർ പേഴ്സൺ ശ്രീമതി .വി.പി ജമീല , വാർഡ് മെമ്പർ ശ്രീ. കുഞ്ഞാലി മമ്പാട്ട് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു. എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർ ശ്രീ. ഡോ. ഷോബു രാമചന്ദ്രൻ പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും , എൻ എസ് എസ് ലീഡർ ലസ്ന യും സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. നസീറ കെ.വി പരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
സ്നേഹഭവനം പദ്ധതി വിജയിപ്പിക്കുന്നതിനായി വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും നാട്ടുകാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. നാട്ടിൽ നന്മയുടെ വെളിച്ചം പകരുന്ന ഒരു വൻമരമായി പടർന്നു പന്തലിക്കാൻ സ്കൂളിനും വിദ്യാർത്ഥികൾക്കും എൻ എസ് എസിനും സാധിച്ചു എന്നതിന്റെ സാക്ഷ്യപെടുത്തലാണ് ഇന്നത്തെ താക്കോൽ കൈമാറ്റം.
TEAM NSS
UNIT NO : 22
Post a Comment