Nov 17, 2023

മുട്ട ഗ്രാമംപദ്ധതി ഉദ്ഘാടനം നിർവഹിച്ചു.


കൂടരഞ്ഞി :

കോഴിക്കോട് ജില്ലാ പഞ്ചായത്തും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയോജിതമായി നടത്തുന്ന 2023 - 24 വാർഷിക പദ്ധതി മുട്ട ഗ്രാമം പഞ്ചായത്ത് തല ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .ഷീജ ശശി ഉദ്ഘാടനം ചെയ്തു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വി.പി ജമീല,കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ബോസ് ജേക്കബ്,കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. മേരി തങ്കച്ചൻ , ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.റോസിലി ജോസ് ,ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ബാബു മൂട്ടോളി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. സുരേഷ് കുമാർ ,കക്കാടംപൊയിൽ വെറ്ററിനറി സർജൻ ഡോക്ടർ. അഞ്ജലി എ.എൽ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ.ജസ്വിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് 45മുതൽ 60 ദിവസം പ്രായമുള്ള 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only