കൂടരഞ്ഞി : നവംബർ 9, 13, 14, 15 തീയതികളിൽ നടക്കുന്ന മുക്കം ഉപജില്ല കലോത്സവത്തിന്റെ വിളംബര റാലി കൂടരഞ്ഞിയിൽ നടന്നു. മുക്കം വിദ്യാഭ്യാസ ഉപജില്ലയിലെ 80 ലധികം സ്കൂളുകളിൽ നിന്ന് 12000 ലധികം കുട്ടികൾ മത്സരാത്ഥികളായി കലോത്സവത്തിൽ പങ്കെടുക്കും. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലിയിൽ മുത്തുക്കുടകളുടെ അകമ്പടിയിൽ എസ്. പി.സി., സകൗട്ട്& ഗൈഡ്, ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി , PTA അംഗങ്ങൾ തുടങ്ങിയവർ അണിനിരന്നു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, എ.ഇ.ഒ ദീപ്തി ടി, പഞ്ചായത്തംഗങ്ങളായ ജോസ് മാവറ, വി.എസ്. രവീന്ദ്രൻ, മേരി വർഗീസ്, ജനറൽ കൺവീനർ ബോബി ജോർജ്ജ്, ഹെഡ്മാസ്റ്റർ സജി ജോൺ, ജോസ് ഞാവള്ളി , ഷൈജു ആൻറണി, റോയി ജോസ്, ഷിന്റോ ജോസഫ്, സോളമൻ സെബാസ്റ്റ്യൻ, സൗമ്യ മാർട്ടിൻ, ദീലീപ് ജോസ്, സി. ഷേർളി ജോർജ്ജ്, വിനോദ് ജോസ്, എന്നിവർ നേതൃത്വം നൽകി.
Post a Comment