Nov 20, 2023

കുട്ടികളുടെ ഹരിത സഭ


കൂടരഞ്ഞി :

        ' മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നും തെ രഞ്ഞെടുക്കപ്പെട്ട 200 ലധികം കുട്ടികൾ പങ്കെടുത്ത പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷ ആയി കുട്ടികളുടെ പാനൽ പ്രതിനിധികൾ നിയന്ത്രിച്ച ഹരിത പാർലമെന്റ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന സമ്പൂർണ്ണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു അവസ്ഥ പഠന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിനു വേണ്ടി അസ്സിസ്റ്റ്‌ സെക്രട്ടറി ശ്രീ സൂരജ് അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ കുട്ടികൾ നിർദ്ദേശങ്ങളും ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. കുട്ടികളുടെ അഭിപ്രായ- നിർദ്ദേശങ്ങൾക്ക് സെക്രട്ടറി മറുപടി പറഞ്ഞു. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട പ്രതിജ്ഞയോടെയാണ് ഹരിത സഭ ആരംഭിച്ചത്. ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ജോസ് തോമസ്, റോസ്‌ലി ജോസ്, പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ ഫാക്കൽറ്റി അംഗം ബാബു വെങ്ങേരി ക്ലാസ്സ്‌ നയിച്ചു കില റിസോഴ്സ് പേഴ്സൺ സോമനാഥൻ മാസ്റ്റർ ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സൺ ശ്രീമതി. രമ്യ ,സ്കൂൾ ഹെഡ്മാസ്റ്റർ മാരായ സജി ജോൺ,നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും  നൽകുകയുണ്ടായി. പറഞ്ഞു.ചടങ്ങിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞു 
നിർവഹണ ഉദ്യോഗസ്ഥാനും മഞ്ഞക്കടവ് ഹെഡ്മാസ്റ്ററും ആയ ദേവസ്യ പി ജെ നന്ദി യും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only