Nov 20, 2023

സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ 'വിഷൻ-2023 'സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ 'ഐ പ്ലസ് ക്ലിനിക്ക് & ഓപ്റ്റിക്കൽസും, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റും സംയുക്തമായാണ് 'വിഷൻ-2023' സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തിയത്.സ്കൂൾ പ്രിൻസിപ്പൽ ശ്രീ.വിൽസൺ ജോർജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ.ഷിജോ സ്കറിയ ക്യാംപിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.


സ്കൗട്ട് അഖിൽ ജോണി സ്വാഗതമാശംസിച്ച ചടങ്ങിൽ ഗൈഡ് ജ്യോതി കൃഷ്ണ നന്ദിയർപ്പിച്ചു.തുടർന്ന് 250ഓളം വരുന്ന വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപക-അനദ്ധ്യാപകരും ക്യാംപിൽ പങ്കെടുത്തു.ഐ പ്ലസ് ക്ലിനിക്ക് മാനേജർ ശ്രീമതി.സ്വപ്ന ഭാസ്ക്കർ, ഒപ്റ്റോമെട്രിസ്റ്റ് ശ്രീ.അഭിജിത്ത് ലാൽ,ശ്രീ.സെബിൻ സാബു എന്നിവർ നേത്ര പരിശോധന നടത്തി.സ്കൗട്ട്- ഗൈഡ് പട്രോൾ ലീഡേഴ്സ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

നിരന്തരമായ സ്ക്രീൻ ഉപയോഗവും,ഇൻഫെക്ഷൻ കാരണവും അൻപതിലേറെ വിദ്യാർത്ഥികളുടെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിച്ചതായി കണ്ടെത്തി.ആറ് മാസത്തിനുള്ളിൽ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കും ഡോക്ടറുടെ സൗജന്യ നേത്ര പരിശോധനയും,തുടർന്ന് ആവശ്യമെങ്കിൽ 30% ഡിസ്കൗണ്ട് റേറ്റിൽ കണ്ണടയും നൽകുമെന്ന് കോടഞ്ചേരി Eye plus ക്ലിനിക്ക് മാനേജ്മെൻ്റ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only