
കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) കാംപസിലെ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ട് മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. കുസാറ്റിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം താമരശ്ശേരി കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരും.അപകടവിവരം അറിഞ്ഞയുടനെ സാറയുടെ പിതാവ് തോമസ് സ്‌കറിയയും മാതാവ് റാണി സെബാസ്റ്റിയനും സഹോദരി സാനിയയും കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു. പുലര്‍ച്ചയോടെ ഇവര്‍ കളമശ്ശേരിയില്‍ എത്തി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവര്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദമ്പതിമാരുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് സാറ തോമസ്. സൂസന്‍, സാനിയ എന്നിവര്‍ സഹോദരങ്ങളാണ്. കോരങ്ങാട്ടെ വീട്ടിലുള്ള മുത്തശ്ശി ശോശാമ്മയെ മരണവിവരം അറിയിച്ചിട്ടില്ല.തോമസിന്റെ സഹോദരീപുത്രനും ഭാര്യയും കുസാറ്റില്‍ അധ്യാപകരാണ്. ഇവരാണ് ആദ്യം വിവരം അറിഞ്ഞത്. അപകടവിവരമറിഞ്ഞ് സാറയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഗ്രീന്‍ റൂമിലോ മറ്റോ ആയതിനാല്‍ ഫോണ്‍ എടുക്കാന്‍ കഴിയാത്തതാണെന്ന് കരുതി. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇവിടെയുള്ളവരാണ് മരിച്ചവരില്‍ സാറയും ഉണ്ടെന്ന് അറിയിക്കുന്നത്. തുടര്‍ന്ന് മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു
Post a Comment