Nov 12, 2023

വാഹനങ്ങളിലെ അമിതഭാരം; പൊതുമുതൽ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ നിർദേശം.


മു​ക്കം: അ​മി​ത​ഭാ​രം ക​യ​റ്റി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​റു​ടെ നി​ർ​ദേ​ശം ആ​ശ്വാ​സ​മാ​കു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പൊ​തു​മു​ത​ൽ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് മ​ഞ്ചേ​രി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​റു​ടെ നി​ർ​ദേ​ശം.


അ​രീ​ക്കോ​ട്, തി​രു​വ​മ്പാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്.​എ​ച്ച്.​ഒ​മാ​ർ​ക്കും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ആ​ർ.​ടി.​ഒ​മാ​ർ​ക്കു​മാ​ണ് ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​മി​ത​ഭാ​രം ക​യ​റ്റി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം മൂ​ലം റോ​ഡ് ത​ക​രു​ന്ന​താ​യി കാ​ണി​ച്ച് നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ കൂ​നൂ​ർ​ക​ണ്ടി -മ​ര​ത്തോ​ട്-​പീ​ടി​ക​പ്പാ​റ റോ​ഡി​ലൂ​ടെ​യും ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ കി​ണ​റ​ട​പ്പ​ൻ - പീ​ടി​ക​പ്പാ​റ റോ​ഡി​ലൂ​ടെ​യും അ​മി​ത​ഭാ​രം വ​ഹി​ച്ച് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത ലോ​ഡ് ക​യ​റ്റി​വി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ത്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സെ​ക്ര​ട്ട​റി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ക​ഴി​ഞ്ഞ 27നാ​ണ് മ​ഞ്ചേ​രി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ൻ​ജി​നീ​യ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. പ്ര​ധാ​ന ജി​ല്ല റോ​ഡു​ക​ളി​ലൂ​ടെ 10.2 ട​ൺ​വ​രെ ഭാ​രം​വ​ഹി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ യാ​ത്രാ​നു​മ​തി​യു​ള്ളൂ. മ​ല​യോ​ര മേ​ഖ​ല​യി​ലെ ക്വാ​റി - ക്ര​ഷ​ർ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന് ടി​പ്പ​ർ ലോ​റി​ക​ൾ വ​ലി​യ ഭാ​രം​ക​യ​റ്റി സ​ഞ്ച​രി​ക്കു​ന്ന​ത് മൂ​ലം റോ​ഡ് ത​ക​രു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​റോ​ഡു​ക​ളി​ലൂ​ടെ ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് മൂ​ലം റോ​ഡി​ൽ വി​ള്ള​ൽ വീ​ണ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only