തോട്ടുമുക്കം :സംസ്ക്കരി ച്ച മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. കഴിഞ്ഞ നാലിനു
മരിച്ച ഊർങ്ങാട്ടിരി പനംപ്ലാവ് സ്വദേശിയും ടിപ്പർ ഡ്രൈവറുമായ പുളിക്കൽ തോമസിന്റെ (തൊമ്മൻ-36)മൃതദേഹമാണ് പോസ്റ്റ്മോർട്ടം ചെയ്യുക.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സതേടിയ ആശുപത്രിയിൽ നിന്നെടുത്ത എക്സ്റേയിലയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് എല്ലുവിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും അതിനുമുൻപ് മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. സ്വാഭാവിക മരണമെന്ന നിലയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. പിന്നീടാണ്
തോമസും സുഹൃത്തുക്കളായ നാലുപേരും ചേർന്ന് കൈയാങ്കളി നടന്നിരുന്നതായി ബന്ധുക്കൾ അറിഞ്ഞത്. തുടർന്ന് അരീക്കോട് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോമോർട്ടം നടത്താൻ തീരുമാനമായത്. തിങ്കളാഴ്ച രാവിലെ 11-ന് പോസ്റ്റുമോർട്ടം നടക്കും.
തോമസിന്റെ പിതാവ്: ബേബി, മാതാവ്: അന്നമ്മ സഹോദരൻ: ജിന്റോ.
Post a Comment