Nov 19, 2023

സലാം കാരശ്ശേരി അനുസ്മരണം സംഘാടക സമിതി രൂപീകരിച്ചു.


മുക്കം :
പ്രശസ്ത സിനിമാ പ്രവർത്തകനും നിർമാതാവും എഴുത്തുകാരനുമായിരുന്ന സലാം കാരശ്ശേരി അനുസ്മരണം അദ്ദേഹത്തിന്റെ ഓർമ ദിനമായ നവംബർ 28ന് മുക്കത്ത് സംഘടിപ്പിക്കും.

സലാം കാരശ്ശേരി മെമ്മോറിയൽ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ അദ്ദേഹത്തിന്റെ സഹപാഠികളും സുഹൃത്തുക്കളും സഹപ്രവർത്തകരും സലാം കാരശ്ശേരിയുടെ ഓർമകൾ പങ്കുവെയ്ക്കും. സലാം കാരശ്ശേരിയുടെ സുഹൃത്തും സഹപാഠിയുമായ മുല്ലോളി മാസ്റ്ററുടെ വീട്ടുമുറ്റത്ത് ചേരുന്ന അനുസ്മരണച്ചടങ്ങിൽ, മുൻസിപ്പൽ ചെയർമാൻ പിടി ബാബു, കാനേഷ് പൂനൂർ, കെ വി അബൂട്ടി, കാഞ്ചനമാല എന്നിവർക്കൊപ്പം മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും കല, സാഹിത്യ, സാംസ്കാരിക, സിനിമാ പ്രവർത്തകരും സംബന്ധിക്കും.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഡോ. മനോജ് അധ്യക്ഷത വഹിച്ചു. സലാം കാരമൂല സ്വാഗതവും മലിക് നാലകത്ത് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only