Nov 19, 2023

സിനിമ സീരിയൽ താരം വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ


സിനിമ, സീരിയൽ , ഷോർട്ട് ഫിലിം താരം മീനടം കുറിയന്നൂർ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

 
സ്വാഭാവിക അഭിനയത്തിലൂടെ വളരെ പെട്ടന്നാണ് വിനോദ് തോമസ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായത് . അയ്യപ്പനും കോശിയിലെ സെബാസ്റ്റ്യൻ എന്ന കഥാപാത്രം വിനോദിന് പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. 

1977 ഫെബ്രുവരി 28 നു പത്തനംതിട്ടയിലെ പെരുമ്പെട്ടിയിൽ ജനനം. 

വട്ടക്കുന്ന് എൽ.പി സ്കൂൾ , കോട്ടാങ്ങൽ യു .പി സ്കൂൾ ,എം .ജി.എം ഹൈസ്കൂൾ പാമ്പാടി, ഗവ സമിതി ഹൈസ്കൂൾ മേലഡൂർ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളേജിലെ പ്രീഡിഗ്രി പഠന ശേഷം ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന് ആക്ടിങ് കോഴ്സ് പൂർത്തിയാക്കി .

ആദ്യ സിനിമയായ "നത്തോലി ഒരു ചെറിയ മീനല്ല' യ്ക്ക് ശേഷം തുടർച്ചയായി ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധേയനായി . ലളിതം സുന്ദരം,ഗോഡ്സ് ഓൺ കൺട്രി, ജോൺപോൾ വാതിൽ തുറക്കുന്നു, ഒരു മുറൈ വന്തു പാർത്തായാ, ഹാപ്പിവെഡിങ് , മറുപടി, അയാൾ ശശി, ഒരായിരം കിനാക്കളാൽ, തരംഗം, കുട്ടൻപിള്ളയുടെ ശിവരാത്രി, നോൺസെൻസ്, ജൂൺ, ജനമൈത്രി, അയ്യപ്പനും കോശിയും , കുറി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only