Nov 19, 2023

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് എം.വി.ആർ ക്യാൻസർ സെൻ്ററും കേരള പോലീസ് പോൾ ആപ്പുമായി സഹകരിച്ച് ' ജീവദ്യുതി ' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് സ്വാഗതമാശംസിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷനായ പരിപാടിയിൽ കോടഞ്ചേരി എസ്.ഐ സലീം മുട്ടത്ത് മുഖ്യ പ്രഭാഷണം നടത്തി രക്തദാനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ സി ജീവദ്യുതി - രക്തദാന ലക്ഷ്യം വിശദീകരിച്ചു നൽകി.

തിരുവമ്പാടി എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ രതീഷ് ടി സ്കൂളിലെ വിദ്യാർത്ഥികളുടെ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.എം.വി.ആർ ഹോസ്പ്പിറ്റൽ,മെഡിക്കൽ ഓഫീസർ ഡോ.നിതിൻ ഹെൻ്റ്റി,വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ,വൈസ് പ്രിൻസിപ്പാൾ വിജോയ് തോമസ്,പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ,ഹോപ് കോർഡിനേറ്റർ നൗഷാദ് ബേപ്പൂർ,ഷംസുദ്ദിൻ മുറമ്പാത്തി എന്നിവർ ആശംസകൾ നേർന്നു.വളണ്ടിയർ ലീഡർ നിയ സിബി ചടങ്ങിന് ഔദ്യോഗികമായി നന്ദിയറിയിച്ചു.

കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഷിബു പുതിയേടത്ത് ആദ്യ രക്തദാനം നടത്തി.ക്യാമ്പിൽ അറുപതോളം സുമനസ്സുകൾ 'രക്തദാനം മഹാദാനം' പദ്ധതിയുമായി സഹകരിച്ച് രക്തദാനം ചെയ്തു.നൂറോളം എൻ.എസ്.എസ് വിദ്യാർത്ഥികൾ രക്തദാന ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളും,ഒരു പറ്റം അദ്ധ്യാപകരും പദ്ധതിയിൽ പങ്കാളികളായി.സ്കൂളിലെ അദ്ധ്യാപകരായ അഖിൽ ടോം മാത്യു,ജീന തോമസ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് എന്നിവർ സന്നിഹിതരായി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only