Nov 7, 2023

ഭിന്ന ശേഷിക്കാർക്കൊപ്പംഒരു ദിനം കണ്ണീരിലൂടെ തെളിച്ചവും വെളിച്ചവുമായി മാറി


മുക്കം :
ഭിന്ന ശേഷിക്കാർക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രഭ .
വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് ഇഖ്റ തണൽ ഏർലി ഇൻറർ വെൻഷൻ സെന്റർ മലാപ്പറമ്പിലെ ഭിന്നശേഷിക്കാരനായ ഒരു വിദ്യാർത്ഥിയെ ദത്ത് എടുത്തിരിക്കുന്നു. വിദ്യാർത്ഥിയുടെ മുഴുവൻ ചെലവുകളും ( വിദ്യാഭ്യാസം, മാനസിക ശാരീരിക പരിചരണം) ഒരു വർഷത്തേക്ക് താല്കാലികമായാണ് ഏറ്റെടുത്തിരിക്കുന്നത്.
തണൽ സ്ഥാപനത്തിൽ ഉള്ള വിദ്യാർത്ഥികളുമായി കലാപരിപാടികളിലും കായിക വിനോദത്തിലും വൊളണ്ടിയേഴ്സ് സമയം ചെലവഴിച്ചു. കേക്ക് മുറിച്ച് മധുരം നൽകി പിരിയുമ്പോൾ വൊളണ്ടിയേഴ്സ് പലരും കരയുകയായിരുന്നു. ഭിന്നശേഷിക്കാരെ അടുത്തറിയുക എന്ന പദ്ധതിയായ" പ്രഭ" പ്രഭാപൂരിതമായി എന്ന് ഇന്നത്തെ കണ്ണീരിലൂടെ തെളിച്ചവും വെളിച്ചവുമായി മാറി.

TEAM NSS
UNIT 22
VMHMHSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only