മുക്കം:അടിക്കടിയുള്ള ചാർജ് വർധനയിലൂടെ ഇടതു മുന്നണി സർക്കാർ സാധാരണക്കാർക്ക് കനത്ത വൈദുതാഘാതമാണ് ഏല്പിക്കുന്നതെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്.സർക്കാർ ഏജൻസികളും പൊതുമേഖല സ്ഥാപനങ്ങളും ഒടുക്കാനുള്ള ശതകോടി കണക്കിനു കുടിശിഖ പിരിച്ചെടുക്കാതെ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനത്തെ സർക്കാർ വീണ്ടും വീണ്ടും പോക്കറ്റടിക്കുകയാണ് സി.പി പറഞ്ഞു.പന്നിക്കോട് വൈദുത ഓഫീസിനു മുന്നിൽ ഐക്യ ജനാധിപത്യ മുന്നണി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ചെയർമാൻ കെ.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജന.സെക്രട്ടറി സി.ജെ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
യു.ഡി.എഫ് നേതാക്കളായ പി.ജി  മുഹമ്മദ് ,കെ.ടി മൻസൂർ ,മജീദ് പുതുക്കുടി,എം സിറാജുദ്ദീൻ,സുജാ  ടോം,അഷ്‌റഫ്  കൊളക്കാടൻ ,എൻ  ജമാൽ ,എ.എം  നൗഷാദ്,ബഷീർ  കുവ്വപ്പാറ ,സുബ്രഹ്മണ്യൻ, മുനീർ ഗോതമ്പ റോഡ് മുൻ ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റുമാരായ  ബഷീർ  പുതിയോട്ടിൽ,ഷംലൂലത്ത്,ബ്ലോക്ക് മെമ്പർ  സുഹ്റ  വെള്ളങ്ങോട്ട് ,ഗ്രാമ  പഞ്ചായത്ത് മെമ്പർമാരായ കരീം പഴങ്കൽ,എം  ടി  റിയാസ്,ശിഹാബ്  മാട്ടുമുറി,ബാബു പൊലുകുന്നത്ത്,രതീഷ് പന്നിക്കോട് , ആയിശ  ചേലപ്പുറത്ത് ,ഫാത്തിമ തെനങ്ങാപറമ്പ് എന്നിവർ  സംസാരിച്ചു.
 ചടങ്ങിൽ  പഞ്ചായത്ത് യു.ഡി.എഫ്  കൺവീനർ യു .പി  മമ്മദ് സ്വഗതവും  മജീദ് മൂലത്ത് നന്ദിയും പറഞ്ഞു.
                          
Post a Comment