Dec 26, 2023

താലോലം 2023സംഘടിപ്പിച്ചു.


കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായുളള കലോത്സവം താലോലം 2023 എന്ന പേരിൽ സമുചിതമായി സംഘടിപ്പിച്ചു.


ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർവ്വതോൻമുഖമായ വികസനത്തിന് ആവശ്യമായ വിവിധങ്ങളായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത് .ഇതിന്റെ ഭാഗമായി ബഡസ് സ്കൂൾ & റിഹാബിലിറ്റേഷൻ സെന്ററിന്റെ കെട്ടിട നിർമാണം ആരംഭിച്ചു. വിദ്യാർത്ഥികൾ അടക്കം 189 ഭിന്നശേഷിക്കാർ താലോലം 2023 ൽ പങ്കെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പഞ്ചായത്ത് തല ഭിന്നശേഷി കലോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി. സുരേന്ദ്രൻ നിർവഹിച്ചു.

ചടങ്ങിൽ ജില്ലാപഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. വി. പി. ജമീല മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ജോബി ജോസഫ്, ബ്ലോക്ക്‌ മെമ്പർ ശ്രീമതി.ഹെലൻ ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.റോസ്‌ലി ജോസ് , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എസ്. രവീന്ദ്രൻ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ശ്രീ.ജോസ്തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ശ്രീ.ജോണി വാളിപ്ലാക്കൽ, ശ്രീമതി.മോളി തോമസ്, സെക്രട്ടറി ശ്രീ.സുരേഷ് കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ.ജിജി കട്ടക്കയം , ശ്രീ.ജോസ് വാരിയാനി എന്നിവർ സംസാരിച്ചു.  ഭിന്നശേഷിക്കാരുടെ പ്രധിനിധി ആയി ശ്രീ. അശോക് കുമാർ അനുഭവം വിവരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി.ഫസ്‌ലി പി. കെ നന്ദി പറഞ്ഞു. 

വിവിധ കലാപരിപാടികളിൽ പങ്കെടുത്തവരും കാഴ്ചക്കാരായി എത്തിയവരുമായ  മുഴുവൻ ഭിന്നശേഷി ആളുകൾക്കും ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ,മെഡലുകൾ വിതരണം ചെയ്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അംഗനവാടികളിലെ ജീവനക്കാരുടെയും ,വിവിധ സബ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആണ് കലോത്സവം സംഘടിപ്പിച്ചത്. തുടർന്ന് മ്യൂസിക് ബീറ്റ്സ് മുക്കം അണിയിച്ചൊരുക്കിയ ഗാനമേളയും അരങ്ങേറി, പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only