മുക്കം :കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിമൂന്ന് വികസന വിഷയങ്ങൾ മുൻ നിർത്തി പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ചു. ഡിസംബർ 29 ന് വികസന സെമിനാറും അതിനു മുൻപായി ഗ്രാമസഭകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയോടെ ഡി.പി.സി അംഗീകാരം നേടാൻ തീരുമാനിച്ചു.
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു.
വൈ. പ്രസിഡണ്ട് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജി ത സുരേഷ്,പഞ്ചായത്ത് അംഗങ്ങളായ കെ.ശിവദാസൻ, സുകുമാരൻ ,ഷാഹിന ടീച്ചർ, സുനിത രാജൻ, കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത്, റുക്കിയ റഹീം, ആമിന എടത്തിൽ, അജിത് ഇ., കെ ശിവദാസൻ, സെക്രട്ടറി നാരായണൻ കുട്ടി ജി ,സമാൻ ചാലൂളി , സലാം തേക്കും കുറ്റി, എ.പി. മോയി, മജീദ് മാസ്റ്റർ , എം. പി ജാഫർ മാസ്റ്റർ വിവിധ വകുപ്പ് മേധാവികൾ സംസാരിച്ചു.
Post a Comment