Dec 5, 2023

ജീരക സോഡയിൽ ചത്ത എലി; സോഡ നിർമ്മാണ യൂണിറ്റ് ആരോഗ്യവകുപ്പ്അടപ്പിച്ചു .


തിരുവമ്പാടി:
മുക്കം കടവ് പാലത്തിനു സമീപം കടയിൽ നിന്ന് വാങ്ങിയ ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തിൽ സോഡ നിർമ്മിച്ച തിരുവമ്പാടിയിലെ മുഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള തയ്യിൽ സോഡാ നിർമ്മാണ യൂണിറ്റ് ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അടച്ചുപൂട്ടി.

കഴിഞ്ഞ ഞായറാഴ്ച രാത്രയാണ് മുക്കം മുത്തേരി സ്വദേശിയ്ക്ക് സോഡ കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ,ഫുഡ് ഇൻസ്പെക്ടർ ഡോ. അനു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി ശ്രീജിത്ത് , പി പി മുഹമ്മദ് ഷമീർ കെ.ഷാജു എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only