Dec 14, 2023

കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ആറു പേരെ പിടികൂടി


മീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ കണ്ണുര്‍ സ്വദേശികളായ ആറു പേരെ പോലീസ് സാഹസികമായി പിടികൂടി. ചെറുകുന്ന്, അരമ്പന്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന ജിജില്‍(35), പരിയാരം, എടച്ചേരി വീട്ടില്‍, ആര്‍. അനില്‍കുമാര്‍(33), പടുനിലം, ജിഷ്ണു നിവാസ്, പി.കെ. ജിതിന്‍(25), കൂടാലി, കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍ ഭാര്‍ഗവന്‍26), പരിയാരം, എടച്ചേരി വീട്ടില്‍ ആര്‍. അജിത്ത്കുമാര്‍(33), പള്ളിപ്പൊയില്‍, കണ്ടംകുന്ന്, പുത്തലത്ത് വീട്ടില്‍ ആര്‍. അഖിലേഷ്(21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പരാതി ലഭിച്ച് ഒരാഴ്ചക്കുളളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു.


07.12.2023 തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എകരൂര്‍ സ്വദേശി മക്ബൂലും ഈങ്ങാമ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍ മീനങ്ങാടിയില്‍ വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവര്‍ന്നെന്ന മക്ബൂലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുംവഴിയാണ് കവര്‍ച്ച് നടന്നത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ കുര്യാക്കോസ്, ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എം.എ. സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ രാംകുമാര്‍, എൻ വി ഹരീഷ്കുമാർ, കെ.ടി. മാത്യു,എ എസ് ഐ ബിജു വർഗീസ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, അനസ്, നൗഫൽ, സരിത്ത്, ചന്ദ്രന്‍ സി.പി.ഒ മാരായ വിപിൻ,നിയാദ്,അജിത്, ക്ലിന്റ്, ഷഹഷാദ്, അനീഷ്, രജീഷ്, അനിൽ ,ജെറിൻ, സിബി,സക്കറിയ തുടങ്ങിയവരും ഉണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only