Dec 31, 2023

പുതുവത്സരം; കോഴിക്കോട് നഗരത്തിൽ കർശന നിയന്ത്രണം; വൈകീട്ട് 3 മണിക്ക് ശേഷം ബിച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല


കോഴിക്കോട് നഗരത്തിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കർശന നിയന്ത്രണം. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടിയെടുക്കും. നഗരത്തിലെ വിവിധ ഇടങ്ങളിൽ 10 സബ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും.


നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർക്ക് എതിരെ കർശന നടപടിയെടുക്കും. ചരക്കുവാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം ഇല്ല. വൈകീട്ട് 3 മണിക്ക് ശേഷം ബിച്ച് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂരിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും. സൈലൻസർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, രണ്ടിൽ കൂടുതൽ ആളുകളെ കയറ്റി യാത്ര ചെയ്യുക എന്നിങ്ങനെ നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.

ഓൾട്ടർ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ബൈക്ക് സ്റ്റണ്ട് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അനുവാദം ഇല്ലാതെ ലൈവ് ഷോകൾ നടത്താൻ പാടില്ല. എക്‌സിബിഷൻ ലൈസൻസ് ഇല്ലാതെ വെടിക്കെട്ടുകൾ നടത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും.

തട്ടുകടകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ നേരത്തെ അടക്കണമെന്നാണ് നിർദേശം. പ്രദേശത്ത് മഫ്ടി പൊലീസിനെ കൂടുതൽ നിയോഗിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് പൊലീസിന്റെ തീരുമാനം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only