ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. മനുഷ്യന്റെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ 10 മനുഷ്യാവകാശ ദിനമായിആചരിക്കുന്നത്. ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും ഇന്നും കോടിക്കണക്കിനാളുകളുടെ അവകാശങ്ങളാണ്ലംഘിക്കപ്പെടുന്നത്.
മനുഷ്യൻ സാമൂഹിക ജീവിയാണ്. സമൂഹത്തിൽ കഴിയുമ്പോൾ അവന്ന് അവന്റേതായ അവകാശങ്ങൾ ഉണ്ടാകും. അത് പാലിക്കപ്പെടുക എന്നുള്ളത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്.
ഖേദകരം എന്ന് പറയട്ടെ ഇന്ന് ഭരണകൂടത്തിന്നെതിരെയും നിയമപാലകർക്കെതിരെയും ശബ്ദിച്ചാൽ മാനുഷിക പരിഗണന പോലും നല്കാതെ അവനെ അടിച്ചുർത്തി അവന്റെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു.
ഇതിന്നൊരു ആശ്വാസം എന്നോണം സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മനുഷ്യാവകാശ കമ്മീശൻപ്രവർത്തിക്കുന്നുഎന്നുള്ളത് സ്വാഗതാർഹമാണ്.
ഈ മനുഷ്യാവകാശ ദിനത്തിലും നമ്മുടെ ഫലസ്തീൻ ജനത കടു ത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ വേതനയേറിയതാണ്.
അവിടെ ശാന്തിക്കായും സമാധാനത്തിന്നായും നമുക്ക് പ്രാർത്ഥിക്കാം.
by
ഉസ്മാൻ അസ് ല മി.
Post a Comment