Dec 10, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.


മുക്കം:

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 27 അംഗൻവാടികളിൽ നിന്ന് 263 കുട്ടികൾ പങ്കെടുത്ത അംഗനവാടി കലോത്സവം രക്ഷിതാക്കൾക്കും കുട്ടികൾക്കും നവ്യനുഭവമായി.മഞ്ചാടി 2023 എന്ന പേരിൽ സംഘടിപ്പിച്ച അങ്കണവാടി കലോൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ മുഴുവൻ  അങ്കണവാടികളിൽ നിന്നും പങ്കെടുത്ത കുരുന്നുകൾ സ്കൂൾ യുവജനോത്സവത്തോട് കിട പിടിക്കുന്ന രീതിയിലായിരുന്നു അരങ്ങു തകർത്തത്. ആടിയും പാടിയും പുതു മണവാളനും മണവാട്ടിയും അരങ്ങിലെത്തിയതോടെ കാഴ്ചക്കാരിലും ആവേശം അണപ്പൊട്ടി. പ്രച്ഛന്ന വേഷം, സംഘനൃത്തം, ആംഗ്യപ്പാട്ട് നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും നടന്നത്. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി. സി എച്ച് എം എൽ പി സ്കൂൾ നെല്ലിക്കാപറമ്പ് വെച്ച് നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര,സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്താ ദേവി മുത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട് , ആമിന എടത്തിൽ , റുക്കിയ റഹീം, അഷ്‌റഫ്‌ തച്ചാറമ്പത്ത്, പ്രധാനധ്യാപകൻ ഷമീർ മാസ്റ്റർ, ഐ. സി. ഡി. എസ് സൂപ്പർവൈസർമാരായ ലിസ, റീജ,അംഗനവാടി ടീച്ചർമാരായ നസരിയ, സൽമ, തുഷാര  എന്നിവർ സംസാരിച്ചു...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only