വിലയിടിവുമൂലം ദുരിതത്തിലായ റബ്ബർ കർഷകരുടെ കണ്ണീരൊപ്പാൻ ഉമ്മൻചാണ്ടി സർക്കാർ ആരംഭിച്ച റബ്ബർ വില സ്ഥിരതാ പദ്ധതിയുടെ വെബ്സൈറ്റ് പൂട്ടിയത് പുനരാരംഭിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു
സംസ്ഥാന സർക്കാർ ഈ സൈറ്റിനു നൽകേണ്ട സർവീസ് ചാർജിൽ കോടികളുടെ കുടിശിക വന്നതോടെയാണ് സൈറ്റ് പ്രവർത്തനരഹിതമായത്.റബ്ബർ ഷീറ്റ് കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന സർക്കാർ സബ്സിഡി പദ്ധതിയാണ് ഇതോടെ നിലച്ചത്.
കിലോഗ്രാമിന് 250 രൂപ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ പിണറായി സർക്കാർ ഭരണത്തിൽ റബർ കർഷകർക്ക് ഉള്ളതുകൂടി ഇല്ലാതായിരിക്കുകയാണ്. ഉൽപാദനത്തിന്റെ പ്രധാന സീസൺ എത്തിയ വേളയിലാണ് ബില്ലുകൾ അപ്‌ലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് പ്രവർത്തനരഹിതമായത്. ഇതോടെ വരും മാസങ്ങളിൽ വ്യാപാരികൾ നൽകുന്ന വിലയ്ക്ക് റബർ വിൽക്കാൻ കർഷകർ നിർബന്ധിതരാകും.
ഓരോ വർഷവും പുതിയ അപേക്ഷകർക്ക് പദ്ധതിയിൽ ചേരാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ അപേക്ഷകൾ രജിസ്റ്റർ ചെയ്യാതിരിക്കാനാണ് സർക്കാരിന്റെ ശ്രമം.
വിവിധ ആർപിഎസ് കളിലായി ഒരു ലക്ഷത്തോളം അപേക്ഷകരുടെ ബില്ലുകൾ അപ്‌ലോഡ് ചെയ്യാൻ ബാക്കി ഉണ്ടായിരിക്കുകയാണ് സർക്കാർ പണം കൊടുക്കാത്തതിന്റെ പേരിൽ വെബ്സൈറ്റ് പൂട്ടാൻ ഇടയായത്.
കേന്ദ്രസർക്കാർ നിയന്ത്രിതമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററി(NIC)നാണ് ഈ സൈറ്റിന്റെ നിയന്ത്രണം.
സേവനം തുടരണമെങ്കിൽ കുടിശിക നൽകണമെന്ന് വ്യക്തമാക്കി NIC സംസ്ഥാന സർക്കാരിന് കത്ത് നൽകിയെങ്കിലും മറുപടി ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് സൈറ്റ് പൂട്ടിയത്.
ചെറുകിട റബർ കർഷകർക്ക് ആശ്വാസമായിരുന്ന ഈ പദ്ധതി അടിയന്തരമായി പുനരാരംഭിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post a Comment