Dec 3, 2023

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു


കൂടരഞ്ഞി :
കേരളസർക്കാർ ,മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി, കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ടത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആദർശ് ജോസഫ് നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.റോസിലി ജോസ് , ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.സീന ബിജു,കക്കാടംപൊയിൽ വെറ്ററിനറി സർജൻ ഡോ.അഞ്ജലി എ.എൽ,
കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ശ്രീ.ജിനേഷ് സെബാസ്റ്റ്യൻ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ. ജസ്വിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.നാലുമാസത്തിനു മുകളിൽ പ്രായമുള്ള കിടാവ് , പശു , എരുമ തുടങ്ങിയ ഉരുക്കളെ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only