ലക്ഷങ്ങള്‍ മുടക്കി ഒരു വഴിയോര വിശ്രമകേന്ദ്രമുണ്ടായിട്ടെന്താ, യാത്രക്കാര്‍ക്ക് ശരണം റോഡ് സൈഡ് തന്നെ.എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് മാടാമ്ബുറത്ത് നിര്‍മ്മിച്ച് ടേക്ക് എ ബ്രേയ്ക്ക് വഴിയോര വിശ്രമ കേന്ദ്രമാണ് യാത്രക്കാര്‍ക്ക് ഉപകാരമില്ലാതെ കിടക്കുന്നത്. ടേക്ക് എ ബ്രെക്കിന്‍റെ പ്രധാന ലക്ഷ്യമായ വഴിയോര യാത്രക്കാര്‍ക്കുള്ള വിശ്രമമെന്നത് ഭക്ഷണപ്രിയര്‍ക്കുള്ള ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്.
കാരശ്ശേരി പഞ്ചായത്ത് മാടാമ്പുറത്ത് സംസ്ഥാന പാതയോരത്ത് യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രക്കാര്‍ക്കുവേണ്ടിയാണ് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം നിര്‍മിച്ചത്. എന്നാല്‍ അഭിമാന പദ്ധതിയായി നിര്‍മ്മിച്ച കേന്ദ്രത്തിന്‍റെ പ്രധാന ഭാഗം ഹോട്ടലാണ്. കഴിഞ്ഞ ദിവസം ഇതു വഴി വന്ന ശബരിമല തീര്‍ഥാടകരടക്കമുള്ള യാത്രക്കാര്‍ കൈയില്‍ കരുതിയ ഭക്ഷണം കഴിക്കാനുള്‍പ്പെടെ പാതയോരത്തെ ആശ്രയിക്കേണ്ടി വന്നു. വിശ്രമകേന്ദ്രം വലിയ തുക വാടക വാങ്ങിയാണ് പഞ്ചായത്തധികൃതര്‍ ഹോട്ടലിനായി വിട്ടു നല്‍കിയത്. ഇപ്പോള്‍ ടേക്ക് എ ബ്രെയ്ക്കിന്‍റെ മുൻഭാഗംപൂര്‍ണമായും ഹോട്ടലായാണ് ഉപയോഗിക്കുന്നത്. ഹോട്ടലിന് അകത്തുകൂടി ഉള്ളിലേക്ക് കടന്നു ചെന്നാല്‍ ഒരു മുറി ഏതാനും കസേരകളുംഇട്ട് ഒഴിച്ചിട്ടിട്ടുണ്ട്.
പക്ഷേ ഇത് യാത്രക്കാര്‍ക്ക് വിശ്രമിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും അനുയോജ്യമല്ല. വഴിയാത്രക്കാര്‍ക്ക് ഉപയോഗിക്കാൻ ആകെയുള്ളത് ശൗചാലയ സൗകര്യം മാത്രമാണ്. ശൗചാലയം ഉപയോഗിക്കുന്നതിന് പത്തു വീതം യൂസര്‍ ഫീ വാങ്ങുന്നതായി തീര്‍ഥാടകര്‍ പറഞ്ഞു. തുടക്കത്തില്‍ ഒരു ഭാഗത്ത് ലഘുഭക്ഷണം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വിശ്രമ കേന്ദ്രത്തിന്‍റെ മേല്‍നോട്ടവും ഭക്ഷണശാല നടത്തിപ്പും കരാര്‍ വ്യവസ്ഥയില്‍ഏറ്റെടുത്തിട്ടുള്ളവരാണ് ഹോട്ടല്‍ നടത്തുന്നത്. സാധാരണ നിലയില്‍ ഇത്തരം വിഷയങ്ങള്‍ക്കെതിരെ പ്രതികരിക്കാറുള്ള ഇടതുപക്ഷവും മൗനം തുടരുകയാണ്.
Post a Comment