കരുതലിന്റെയും അതിജീവനത്തിന്റെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. മാനവരക്ഷക്ക് പരസ്പര സ്‌നേഹത്തിന്റെ സന്ദേശം പകർന്ന് നൽകിയ ഉണ്ണിയേശുവിന്റെ ജനനം ആഘോഷമാക്കുകയാണ് ലോകമെങ്ങുമുള്ള ജനത.
താമരശ്ശേരി മേരി മാതാ കത്തിഡ്രൽ ചർച്ചിൽ രാത്രി 11.45 ഓടെ ആരംഭിച്ച പ്രാർത്ഥനാ ചടങ്ങുകൾക്ക് താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ആരുടെ മുന്നിലും തല കുനിക്കില്ലെന്നും, ദൈവം തുണയുണ്ടാവുമെന്നും ബിഷപ്പ് പറഞ്ഞു, യുദ്ധഭൂമിയിൽ സമാധാനത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈറത്തണ്ടുകൾ കീറി വർണ്ണ ക്കടലാസുകൾ ഒട്ടിച്ച് നക്ഷത്രവിളക്ക് ചാർത്തി കരോൾ സംഗീതത്തിന്റെ അകമ്പടിയിൽ ദൈവ പുത്രന്റെ ജനന സന്ദേശവുമായിയെത്തുന്ന സന്റാക്ലോസിനായുള്ള കുരുന്നുകളുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് ഇന്ന് സമാപനം.
ശത്രുവിനെ സ്‌നേഹിക്കാൻ സ്വജീവിതത്തിലൂടെ ലോക ജനതക്ക് പാഠമായ യേശുദേവന്റെ ജീവിതം മാതൃകയാക്കാനാണ് ഓരോ തിരുപ്പിറവിയും നമ്മെ ഓർമിപ്പിക്കുന്നത്..
പ്രത്യാശയുടെ സന്ദേശവുമായി യേശുക്രിസ്തു ഭൂമിയിൽ പിറന്നതിന്റെ ഓർമ്മയിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു.ഗസാ മുനമ്പിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ഓർമിച്ചു കൊണ്ടായിരുന്നു പട്ടം സെൻമേരിസ് കത്തീഡ്രലിൽ പാതിരാ കുർബാനയിൽ കർദിനാൾ ബസേലിയസ് ക്ലിമിസ് കാത്തലിക ബാവ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കുർബാനയ്ക്ക് കാർമികത്വം വഹിച്ച.തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ക്ലീമ്മിസ് കാതോലിക്ക ബാവ പാതിരാ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യനെ മാനിക്കാൻ നമുക്ക് ആകണം. അങ്ങിനെ കഴിഞ്ഞാൽ ലോകത്ത് യുദ്ധങ്ങൾ തന്നെ ഇല്ലാതാകും. വിശ്വാസികളെ അഭിസംബോധന ചെയ്ത് ക്ലിമിസ് ബാവ പറഞ്ഞു.
Post a Comment