കൃഷി വകുപ്പ് കൽപറ്റ ബ്ലോക്ക് ആത്മയുടെ കർഷക പഠനയാത്രാ പദ്ധതിയുടെ ഭാഗമായി കൃഷി ഓഫീസർ പൗലോസ് ടി.പി., കൃഷി അസിസ്റ്റന്റ് ജ്യോതിഷ, സീനിയർ ക്ലർക്ക് രാജേഷ്, ഫീൽഡ് അസിസ്റ്റന്റ്മാരായ ഷാനിബ, ശ്രുതി എന്നിവരുടെ നേതൃത്വത്തിലെത്തിലെത്തിയ കർഷകർ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ വിവിധ ഫാമുകളിലും ടൂറിസം കേന്ദ്രങ്ങളിലും സന്ദർശനം നടത്തി.
പുതുപ്പാടി പഞ്ചായത്തിൽ ഈങ്ങാപ്പുഴയിലെ പാലാഴി ഡയറി, തുഷാരഗിരി ടൂറിസകേന്ദ്രം, കോടഞ്ചേരി പഞ്ചായത്തിലെ ഷാജി കുന്നേലിന്റെ ഹിൽവാലി ഫാം,
തിരുവമ്പാടി പഞ്ചായത്തിൽ മുളക്കൽ ദേവസ്യയുടെ ഫ്രൂട്ട് ഫാം, പനച്ചിക്കൽ ജോർജ്ജിന്റെ അക്വാ പെറ്റ്സ് ഇന്റർനാഷണൽ, ബീന അജുവിന്റെ ഉടമസ്ഥതയിലുള്ള താലോലം പ്രൊഡക്ട്സ്, ജയ്സൻ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.

തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, അസിസ്റ്റന്റ് ഓഫീസർ രാജേഷ്, കോടഞ്ചേരി ഫാംടൂറിസ സൊസൈറ്റി സെക്രട്ടറി ഷിബു തോമസ്, തിരുവമ്പാടി സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ എന്നിവർ പഠന സംഘത്തെ സ്വീകരിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകി.
Post a Comment