Dec 17, 2023

അദ്ധ്യാപക-രക്ഷാകർതൃ ശിൽപശാല


മുക്കം:
വിദ്യാഭ്യാസ രംഗത്തെ പുത്തൻ മാറ്റങ്ങളെ ഏറ്റവും ഫലപ്രദമായ രീതിയിൽ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും ഈ അക്കാദമിക വർഷം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പാഠ്യ മേഖല കളിൽ ലഭ്യമായവയെക്കുറിച്ച വിലയിരുത്തലിനും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും അധ്യാപക-രക്ഷാകർതൃ ശിൽപശാല നടത്തി. കാരശ്ശരി എച്ച്.എൻ.സി.കെ.എം.എയുപി സ്കൂൾ പി ടി എ കമ്മിറ്റിയും അധ്യാപകരുമാണ് പുതിയ അക്കാദമിക ആസൂത്രണങ്ങൾ നടപ്പിലാക്കിയത്.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര ശിൽപശാല ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്തിലെ മികവിന്റെ കേന്ദ്രമായ സ്ഥാപനത്തിൽ ഒഴിവു ദിവസം അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടത്തുന്ന ഇത്തരം ചർച്ചകൾ ഏവർക്കും മാതൃകയാണെന്ന് അദ്ദേഹം ആശംസിച്ചു.

പുതിയ അധ്യയന വർഷം നടപ്പിലാക്കേണ്ട പദ്ധതികളുടെ ആസൂത്രണ ചർച്ചക്ക് ബി.ആർ.സി ട്രെയിനർ മനോജ് കുമാർ നേതൃത്വം നൽകി.

വാർഡ് അംഗം റുഖിയ റഹീം , എൻ.എ അബ്ദുസ്സലാം ആശംസകൾ നേർന്നു. ടി.പി.അബൂബക്കർ പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡണ്ട് ടി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സർബിന, ആരിഫ സത്താർ, ചിഞ്ചു സുമേഷ്, ഷൗക്കത്ത്. ജി, അബ്ദുൽ അസീസ് കെ.സി തുടങ്ങിയവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് സ്വാഗതവും പി ടി എ വൈസ് പ്രസിഡണ്ട് പി.രജീഷ് നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only