Dec 5, 2023

തെക്കു കിഴക്കൻ അറബിക്കടലിൽ അടുത്ത ദിവസങ്ങളിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം


(Posted on: 05/12/23: 1:27 Pm)
കേരളത്തോട് ചേർന്ന് അറബി കടലിൽ ഈ കാണുന്ന മേഖലയിൽ കടലിന്റെ താപനില കഴിഞ്ഞ കുറച്ചു ദിവസമായി കൂടുതലായി അനുഭവപ്പെടുന്നുണ്ട്. മാല ദ്വീപിനും ലക്ഷദ്വീപിനും ഇടയിലുള്ള മേഖലയോട് ചേർന്ന് തെക്കു കിഴക്കൻ അറബിക്കടലിൽ  അടുത്ത ദിവസങ്ങളിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം. അത് കേരളത്തിന് സമാന്തരമായി വടക്കോട്ടേക്ക് നീങ്ങാനും സാധ്യതയുണ്ട്. 
ഔദ്യോഗിക കാലാവസ്ഥ ഏജൻസികൾ ഒന്നും ഇക്കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും അന്തരീക്ഷ സ്ഥിതി അവലോകനം ചെയ്യുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് മിഗ്ജോം ചുഴലിക്കാറ്റിനു ശേഷം അറബി കടലിൽ മറ്റൊരു ശക്തമായ സിസ്റ്റം രൂപപ്പെടും എന്നുള്ളതാണ്. 
ചക്രവാതെ ചുഴി രൂപപ്പെട്ട ശേഷം പെട്ടെന്ന് ന്യൂനമർദ്ദത്തിലേക്കും തുടർന്ന് ശക്തിപ്പെടാനും ഇടയാക്കും. അതിനാൽ രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാലാവസ്ഥയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഔദ്യോഗികമായി അറബി കടലിൽ പോകുന്നതിന് ഇപ്പോൾ വിലക്കില്ലെങ്കിലും ഈ മാസം എട്ടിനു മുമ്പ് ഉൾക്കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ കരയിലേക്ക് വരുന്നത് നല്ലതാണ്. ഏതു ലൊക്കേഷനിലാണ് ന്യൂനമർദ്ദം രൂപപ്പെടുക എന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഔദ്യോഗിക മുന്നറിയിപ്പുകൾ പിന്നാലെ വരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പും സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രവും നൽകുന്ന മുന്നറിയിപ്പുകൾക്കായി കാതോർക്കുക. ഈ സിസ്റ്റം കേരളത്തിൽ മഴ നൽകുമോ എന്നുള്ള സംശയത്തിന് രണ്ട് ഉത്തരമാണുള്ളത് സിസ്റ്റം അകന്നാണ് രൂപപ്പെടുന്നതെങ്കിൽ മഴ നൽകില്ല അതേസമയം തീരത്തോട് അടുത്താണ് രൂപപ്പെടുന്നതെങ്കിൽ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകും. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only