കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ നക്ഷത്രം - പുൽക്കൂട് - ക്രിസ്മസ് ട്രീ എന്നിവ സ്കൂളിലൊരുക്കി,സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തുന്ന ക്രിസ്മസ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വിൽസൺ ജോർജ് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ക്രിസ്മസ് സമ്മാനം ഏറ്റുവാങ്ങി.അദ്ധ്യാപകരായ സജി.ജെ കരോട്ട്,സജീഷ് കെ.എം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.സ്കൗട്ട് - ഗൈഡ് വിദ്യാർത്ഥികളായ അഖിൽ ജോണി,എമിൽ വി റോയ്,ലിയ മരിയ ബിജു,ആൻ മരിയ ബിജു,ആൽബർട്ട് സുനോയി,അലൻ ജയിംസ്,അൻഫി ജോസഫ്,ചന്ദ്രു പ്രഭു,അഭിനവ് വിനോദ്,അലക്സ് ഹോബി ജോസഫ്,അലക്സ് സജി,സോണിക് സോജി,അലൻ സി വർഗീസ്,എൽദോ ജോൺസൺ,ജോയൽ ജെയിംസ് എന്നിവർ ചേർന്നാണ് ഇവ നിർമ്മിച്ചത്.സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment