കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന എൽ. പി വിഭാഗം കുട്ടികൾക്കായുള്ള പഞ്ചായത്ത് തല കായികമേള എസ് എസ് എൽ പി എസ് കൂടരഞ്ഞി ഗ്രൗണ്ടിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.എസ് രവീന്ദ്രൻ ദീപശിഖ തെളിയിച്ച് മേള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 7 സ്കൂളുകളിൽ നിന്നായി 140 കുട്ടികൾ മേളയിൽ പങ്കെടുത്തു. ജനറൽ വിഭാഗം ഏറ്റവും ഉയർന്ന 81 പോയിന്റ് നേടി SSLPS കൂടരഞ്ഞി ഒന്നാം സ്ഥാനവും 51 പോയിന്റ് നേടി GTLPS കൂമ്പാറ രണ്ടാം സ്ഥാനവും 43 പോയിന്റ് നേടി DUALPS താഴെ കൂടരഞ്ഞി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഡ്ഡീസ് ബോയ്സ് വിഭാഗത്തിൽ SSLPS കൂടരഞ്ഞി ഒന്നാം സ്ഥാനവും DUALPS താഴെകൂടരഞ്ഞി രണ്ടാം സ്ഥാനവും നേടിയപ്പോൾ കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ GTLP സ്കൂൾ കൂമ്പാറ ഒന്നാം സ്ഥാനവും SSLPS കൂടരഞ്ഞി രണ്ടാം സ്ഥാനവും നേടി. എൽ.പി. മിനി ബോയ്സ് വിഭാഗത്തിൽ താഴെ കൂടരഞ്ഞി ഒന്നാം സ്ഥാനവും GTLP സ്കൂൾ കൂമ്പാറ രണ്ടാം സ്ഥാനവും നേടി. എൽ.പി മിനി ഗേൾസ് വിഭാഗത്തിൽ എസ് എസ് എൽ പി എസ് കൂടരഞ്ഞി ഒന്നാം സ്ഥാനവും ജി.ടി.എൽ. പി. എസ് കൂമ്പാറ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിർവഹണ ഉദ്യോഗസ്ഥൻ പി ജെ ദേവസ്യ മുഖ്യ സംഘാടകനായിരുന്നു. SSLPS കൂടരഞ്ഞി ഹെഡ്മിസ്ട്രസ് സിസ്റ്റർ. റോസിലി, പി.ടി.എ പ്രസിഡന്റ് ശ്രീ. സണ്ണി കക്കാടംപൊയിൽ GLP സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജയരാജൻ, പൂവാറൻ തോട് ഹെഡ്മിസ്ട്രസ് ശ്രീമതി. ഷാന്റി K.S, ശ്രീ. കെ. പി ജാബിർ തുടങ്ങിയവർ ട്രോഫികളും മെഡലും വിതരണം ചെയ്തു.
Post a Comment