Dec 7, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ നിരന്തരം സ്ഥലം മാറ്റം; ഇടത് മെമ്പർമാരുടെ ആരോപണം തള്ളി പ്രസിഡൻറ്.


മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ നിരന്തരം സ്ഥലം മാറിപ്പോകുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ സമ്മർദ്ദം മൂലമാണെന്ന ഇടത് മെമ്പർമാരുടെ ആരോപണം തള്ളി പ്രസിഡൻറ്


നവ കേരള സദസ്സ് നടത്തിപ്പിലേക്ക് സർക്കാർ ഇറക്കിയിട്ടുള്ള ഉത്തരവ് നടപ്പിലാക്കാൻ സെക്രട്ടറിയുടെ മേൽ ഉണ്ടായിട്ടുള്ള എംഎൽഎയുടെയും പഞ്ചായത്ത് ഇടത് മെമ്പർമാരുടെയും അമിത ഇടപെടലാണ് നിലവിലെ സെക്രട്ടറി വി ആർ എസ് എടുത്ത് പോകുന്നതിലേക്ക് കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

നവ കേരള സദസ്സിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽഎംഎൽഎ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് ഇത് നൽകാനാവില്ല എന്ന് സെക്രട്ടറിയോട് നേരിട്ട് പറയുകയും ചെയ്തിരുന്നു.പിന്നീട് ഇടത് മെമ്പർമാരുടെ സമ്മർദ്ദം മൂലം 25/ 11 / 2023 ന്സെക്രട്ടറിക്ക് നവ കേരള സദസ്സ് സംഘാടക സമിതിക്ക് തുക നൽകുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.

എന്നാൽ 27 / 11 / 2023 ന് നടന്ന ഭരണസമിതി യോഗത്തിൽ നവ കേരള സദസ്സിന് പണം നൽകാനാവില്ല എന്നും 25 .11 . 2023 ന് സെക്രട്ടറിയുടെ ഉത്തരവ് റദ്ദ് ചെയ്ത് ഭരണസമിതി തീരുമാനിച്ചിരുന്നു.എന്നാൽ സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ സെക്രട്ടറി ബാധ്യസ്ഥനാണ് എന്ന് യോഗത്തിൽ അറിയിച്ചിരുന്നു.പിന്നീട് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് വന്നപ്പോഴാണ് സെക്രട്ടറി കൂടുതൽ സമ്മർദ്ദത്തിലായത് .ഒരു ഭാഗത്ത് എംഎൽഎയും മെമ്പർമാരും ഉൾപ്പെടെയുള്ള സമ്മർദ്ദവും മറുഭാഗത്ത്കോടതി ഉത്തരവും ഉണ്ടായ സാഹചര്യത്തിൽ ആണ് സെക്രട്ടറി വി ആർ എസ് എടുത്ത് പോയത്.

2020 ഡിസംബറിൽ അധികാരത്തിലേറിയ അന്ന് മുതൽ ഇടത് മെമ്പർമാർ സംസ്ഥാന ഭരണം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ മാറ്റൽ തുടങ്ങിയതാണ്.പഞ്ചായത്ത് പ്രവർത്തന ത്തിൽ ശ്ലാഘനീയ പ്രവർത്തനം തുടങ്ങിയതാണ്.ആദ്യ സെക്രട്ടറിയെയും അസിസ്റ്റൻറ് എൻജിനീയറെയും സ്ഥലം മാറിയാണ് സി പി എം യു ഡി എഫ് ഭരണ സമിതിയോട് പ്രതികാര നടപടി തുടങ്ങിയത്. എൽ ഡി എഫ് ഭരിക്കുന കുന്ദമംഗലം പഞ്ചായത്തിലേക്കും ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ മാറ്റി. ഭരണ സമിതിയിൽ നിസാര കാര്യങ്ങൾക്ക് പോലും വിയോജന കുറിപ്പ് രേഖപ്പെടുത്തി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് സെക്രട്ടറിമാർക്കും പല ഘട്ടങ്ങളിലും പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഭരണ സമിതിയോട് കൂടിയാലോചിക്കാതെ കളിമൺ ഘനനത്തിനും  ക്വാറിക്കും അനുമതി നൽകിയതാണ് ഭരണ സമിതിയും സെക്രട്ടറിമാരും തമ്മിൽ പിന്നീട് പ്രശ്നങ്ങളുണ്ടായത് . ജനങ്ങൾക്ക് പരാതിയുള്ള ഒരു കാര്യവും പഞ്ചായത്ത് ഇതുവരെ അനുമതി നൽകിയിട്ടില്ല..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only