Dec 7, 2023

എട്ടാമത്തെ സെക്രട്ടറിയും കാരശ്ശേരിയോട് വിട പറഞ്ഞു,


മുക്കം:ഭരണസമിതി യോഗത്തിൽ  അടിയന്തര പ്രമേയം, അനുമതി നിഷേധിച്ചു, ബഹളം ഇറങ്ങിപ്പോക്ക്‌                                    യുഡിഎഫ് ഭരിക്കുന്ന കാരശ്ശേരി പഞ്ചായത്തിൽ മൂന്നുവർഷംകൊണ്ട് എട്ടാമത്തെ സെക്രട്ടറിയും ലീവെടുത്ത് വി ആർ എസ് എടുത്ത് പോയതുമായി ബന്ധപ്പെട്ട പ്രശ്നം ഭരണസമിതി യോഗം നിർത്തി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തു നിന്നും ശിവദാസൻ  കാരോട്ടിൽ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ഭരണസമിതി യോഗം ബഹളത്തിൽ കലാസിച്ചു, പ്രസിഡന്റിന്റെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് മെമ്പർമാർ  ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. ഈ ഭരണസമിതി വന്നതിനുശേഷം മൂന്നുവർഷത്തിനുള്ളിൽ എട്ടാമത്തെ സെക്രട്ടറിയാണ് പ്രസിഡണ്ട്  ഉൾപ്പെടെയുള്ള ഭരണസമിതി മെമ്പർമാരുടെ പീഡനത്തിൽ മനം നൊന്ത് സ്ഥലം മാറി പോകുന്നത് എന്നാൽ അവസാനം വന്ന സെക്രട്ടറി സ്ഥലംമാറ്റം ലഭിക്കാത്തതിനെ തുടർന്നും രണ്ടുവർഷം കൂടി ജോലി അവശേഷിക്കേ സർവീസിൽനിന്ന് സ്വയം വിരമിച്ചു പോകുന്നു. ഈ പഞ്ചായത്തിൽ നിന്നാൽ  തനിക്ക് പെൻഷൻ പോലും ലഭിക്കാൻ സാധ്യതയില്ലെന്ന് വലിയ സമ്മർദ്ദമാണ് ഭരണസമിതിക്കാർ ചെയ്യുന്നതെന്നും സെക്രട്ടറി തന്നെ സൂചിപ്പിച്ചിട്ടു .
കഴിഞ്ഞദിവസം സെക്രട്ടറിയെ പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയവുമായി ബന്ധപ്പെട്ട് മുക്കം സിഐ തന്നെ വന്നശേഷം സെക്രട്ടറിയേ താമസസ്ഥലത്തേക്ക് മാറ്റുകയായിരുന്നു സെക്രട്ടറി മാത്രമല്ല ജീവനക്കാരും ഇവിടെ ജോലി ചെയ്യാൻ തയ്യാറാവുന്നില്ല പഞ്ചായത്തിൽ തന്നെയുള്ള പദ്ധതിനിർവഹണ ചുമതലയുള്ള പ്ലാൻ ക്ലർക്ക്കടുത്ത സമ്മർദ്ദത്തെ തുടർന്ന് നാലു മാസത്തെ ലീവെടുത്ത് പോയിരിക്കുകയാണ്, പരസ്പരം ഐക്യം ഇല്ലാത്ത സ്റ്റിയറിഗ് കമ്മിറ്റി അംഗങ്ങൾ ബോർഡ് മീറ്റിംഗിൽ വന്ന് കലഹിക്കുന്നത് പതിവാണ്, ഇക്കാരണത്താൽ പദ്ധതി നിർവഹണം അവതാളത്തിൽ ആകുന്നു 
രണ്ടര കോടി രൂപയുടെ നഷ്ടമാണ് നടപ്പ് സാമ്പത്തിക വർഷം ഇക്കാരണത്താൽ ഉണ്ടായിട്ടുള്ളത്, പദ്ധതികൾ സമയബന്ധിതമായി തീർക്കാൻഇടപെടുന്നില്ല.പതിമൂന്നാം വാർഡിൽ ക്രെഷറിലേക്ക് പോകുന്ന വാഹനങ്ങളുടെ അതിപ്രസരം നിരവധി തവണ പരാതി നൽകിയിട്ടും പരിഹരിക്കാതെ ക്രെഷറുകൾക്ക്‌ ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സെക്രട്ടറിയെ കേസിൽ കൊടുക്കുന്ന സമീപനവും ഈ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി, ആത്മാർത്ഥമായി ജനസേവനം നടത്തുന്ന നിരവധി ജീവനക്കാർ ഉണ്ടായിട്ടും അവരുടെ സേവനം ഉപയോഗപ്പെടുത്താതെ ജീവനക്കാരെ ആകെ 1 ഭീഷണിപ്പെടുത്തുന്ന പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരുടെ ധിക്കാരത്തിൽ പ്രതിഷേധിച്ച് ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വാക്ക് ഔട്ടിന് നേതൃത്വം നൽകിക്കൊണ്ട്എൽഡിഎഫ് മെമ്പർമാർ പറഞ്ഞു,ശിവദാസൻ കാരോട്ടിൽ,എം ആർ സുകുമാരൻ,ഇ പി അജിത്ത്,കെ കെ നൗഷാദ്,ജിജിത സുരേഷ്,ശ്രുതി കമ്പളത്ത്, സിജി സിബിഎന്നിവർ പ്രതിഷേധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only