തിരുവമ്പാടിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. അഗസ്ത്യമുഴി - കൈതപ്പൊയിൽ റോഡിലെ തൊണ്ടിമ്മൽ കിണറിന് സമീപത്താണ് അപകടം നടന്നത്.
ഒരു കുട്ടിയടക്കം അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.തൃശ്ശൂരിൽ നിന്നും തിരുവമ്പാടിയിലേക്ക് വരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment