തിരുവമ്പാടി : പൂവാറൻതോട് ജനവാസ മേഖലയിൽ പുലി ഇറങ്ങി വനം വകുപ്പ് അത് പുലിയോട് സാദൃശ്യം ഉള്ള മൃഗം എന്ന് പറഞ്ഞ് അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നു. ജനങ്ങൾ ആകെ ഭീതിയിലാണ് ഈ അപകടകരമായ സാഹചര്യത്തിൽ വനം വകുപ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. ഇത് അറിഞ് വന്ന വനപാലകർ അരമണിക്കൂറിനുള്ളിൽ അവിടെ വന്ന് ചായയും കുടിച്ച് സ്ഥലം വിടുകയാണ് ചെയ്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇന്ന് കർഷകോൺഗ്രസിന്റ നേതാക്കൻമാർ സ്ഥലം സന്ദർശിച്ചപ്പോൾ അവിടെ വനംവകുപ്പിന്റെ ഓഫീസിൽ ബന്ധപ്പെട്ട് ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഓഫീസ് പൂട്ടിയിട്ടിരിക്കുന്നതാണ് കാണാൻ സാധിച്ചത്. ഈ അവസരത്തില് DFO യെ വിളിച്ച കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് DFO യുമായി അടിയന്തരമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻതന്നെ അവിടെ ഗാർഡ്മാരെ വിന്യസിക്കാനുള്ള നടപടിയെടുക്കാമെന്ന് DFO ഉറപ്പ് നൽകി. വനം വകുപ്പിന്റെ നിസ്സംഗതയിലും നിരുത്തരവാദിപരമായ പെരുമാറ്റത്തിലും കർഷകോൺഗ്രസ് പ്രതിഷേധിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ലങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചു.
കർഷകോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജോക്കബ്, ജില്ലാ വെസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, ജില്ലാ ഭാരവാഹികളായ ജോൺ പൊന്നമ്പേൽ, ജിതിൻ പല്ലാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ബിജു വർഗ്ഗീസ്, മണ്ഡലം പ്രസിഡന്റ് അനീഷ് പനച്ചിയിൽ, വാർഡ് മെമ്പർ എൽസമ്മ ജോർജ് ,സാന്റോ മയിലാടിയിൽ, ഷർഫുദ്ദീൻ,ശ്യാം വാൽക്കണ്ടത്തിൽ,ഉഷകുമാരി കന്നിക്കുഴിയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
Post a Comment