Dec 13, 2023

കത്തോലിക്ക കോൺഗ്രസ് നയിക്കുന്ന അതിജീവന യാത്രയ്ക്ക് നാളെ സ്വീകരണം.


കോഴിക്കോട്: പൊതുസമൂഹവും ക്രൈസ്തവ സമുദായവും നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചോടുകൂടെ സമാപിക്കുന്ന അതിജീവനയാത്രയ്ക്ക് ജില്ലയിൽ തിരുവമ്പാടിയിൽ സ്വീകരണം നൽകും.


*_അതിജീവന യാത്ര ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ_*

1. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക.

2. വന്യമൃഗ ആക്രമണത്തിന് ഉടൻ പരിഹാരം ഉണ്ടാക്കുക.

3. നെല്ല്, തേങ്ങ, റബ്ബർ തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ വില ഉറപ്പാക്കുക.

4. മതന്യൂനപക്ഷങ്ങളിലെ പ്രബല ന്യൂനപക്ഷത്തിൽനിന്നുള്ള മന്ത്രിമാരാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുടർച്ചയയായി കൈകാര്യം ചെയ്യുന്നത്. അതിനു പകരം വകുപ്പ്, മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ഇതുവരെ പ്രാതിനിധ്യം കിട്ടിയിട്ടില്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു മന്ത്രിയെ വകുപ്പ് ഏൽപ്പിക്കുകയോ ചെയ്യണം.

5. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നടക്കുന്ന ക്രൈസ്തവ വിവേചനം അവസാനിപ്പിക്കുക.

6. നിലവിലെ ഇ.ഡബ്ല്യു. എസ് മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുക.

7. കേന്ദ്രസർക്കാരിൻ്റെ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളെക്കുറിച്ച്   കേന്ദ്ര സർക്കാർ 2022 സെപ്തംബർ 19 ന് No. 43011/11/2022 — Estt. (Res-Il) പ്രകാരം പുറത്തിറക്കിയ സ്പഷ്ടീകരണം സംസ്ഥാന സർക്കാർ നടപ്പിലാക്കുക.

8. ന്യുനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുക.

9. വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വം നൽകിയ ക്രൈസ്തവ സമുദായത്തിൻ്റെ സംഭാവനകളെ തമസ്കരിക്കുന്ന പാഠ്യപദ്ധതി പിൻവലിക്കുക. 

10. ഞായറാഴ്ചകൾ പ്രവർത്തി ദിനമാക്കുന്ന വിധത്തിലുള്ള ഉത്തരവുകൾ ഒഴിവാക്കുക.


നാളെ (14/12/2023) വ്യാഴാഴ്ച താമരശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന വാഹനജാഥ  കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തിരുവമ്പാടിയിൽ എത്തിച്ചേരും. തിരുവമ്പാടിയിലെ റാലിയെ തുടർന്നുള്ള  രൂപത തല ഉദ്ഘാടനം രാവിലെ 10:30 ന് ബേബി പെരുമാലി നഗറിൽ കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് കൂടെയായ ബിഷപ്പ് മാർ. റെമിജിയോസ് ഇഞ്ചനാനിയൽ നിർവഹിക്കും. രൂപത പ്രസിഡണ്ട് ഡോ.  ചാക്കോ കാളംപറമ്പിന്റെ അധ്യക്ഷതയിൽ ജാഥ ക്യാപ്റ്റൻ അഡ്വ. ബിജു പറയന്നിലം, രൂപത ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ, ഗ്ലോബൽ ഭാരവാഹി ബെന്നി പുളിക്കക്കര, മേഖല ഡയറക്ടർ ഫാ. തോമസ് നാഗപറമ്പിൽ, ജോസഫ് പുലക്കുടിയിൽ, ബെന്നി കിഴക്കെപ്പറമ്പിൽ തുടങ്ങിയവർ സംസാരിക്കും. 

തുടർന്ന്  കൂടരഞ്ഞി, മരഞ്ചാട്ടി, ചുണ്ടത്തുംപൊയിൽ മേഖലകളിലൂടെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചക്ക് 12:00 ന് തോട്ടുമുക്കത്ത് സെബാസ്റ്റ്യൻ വടക്കേത്തടത്തിൽ നഗറിൽ എത്തിച്ചേരുന്ന ജാഥയ്ക്ക് മേഖല പ്രസിഡണ്ട് സാബു വടക്കേപ്പടവിൽ അധ്യക്ഷതയിൽ സ്വീകരണം നൽകും. മേഖല ഡയറക്ടർ ഫാ. ആൻ്റോ മൂലയിൽ, സെക്രട്ടറി ജെയിംസ് തൊട്ടിയിൽ, ഷാജു പനയ്ക്കൽ തുടങ്ങിയവർ സംസാരിക്കും. ആന ചവിട്ടിക്കൊന്ന സെബാസ്റ്റ്യൻ്റെ സഹോദരി ബീന തങ്ങളുടെ ദുരന്ത അനുഭവങ്ങൾ പങ്കുവയ്ക്കും. 

തുടർന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്ന ജാഥ മഞ്ചേരിയിൽ സ്വീകരണം ഏറ്റുവാങ്ങി പെരിന്തൽമണ്ണയിൽ  എത്തിചേരും. വൈകിട്ട് 4:30 ന് പെരിന്തൽമണ്ണ ലൂർദ് പള്ളി പരിസരത്തു നിന്നും  റാലിയോടെ ആരംഭിച്ച് കോടതിപ്പടി ജംഗ്ഷനിൽ പൊതു സമ്മേളനം നടക്കും. മേഖല പ്രസിഡൻ്റ് ബോബൻ കോക്കപ്പുഴയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ, ജാഥ ക്യാപ്റ്റൻ അഡ്വ. ബിജു പറയനിലം, ഫാ. ജിൽസ് കാരികുന്നേൽ, വർഗീസ് കണ്ണാത്ത്, ട്രീസ ഞരളക്കാട്ട്, ഷാൻ്റോ തകിടിയേൽ, ജോർജ് കെ. വി, സജി കരോട്ട്, ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. മാത്യു തൂമുള്ളിൽ തുടങ്ങിയവർ സംസാരിക്കും.

വിവിധ സംഘടനകളുടെ നേതാക്കൾ ജാഥ ക്യാപ്റ്റന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹാരാർപ്പണം നടത്തും. മികച്ച പ്രതികരണമാണ് യാത്രയിലുടനീളം ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

പത്ര സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡണ്ട് 
 ഡോ. ചാക്കോ കാളംപറമ്പിൽ,  ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, മീഡിയ കോഡിനേറ്റർ ജോസഫ് മൂത്തേടത്ത്, ജാഥ റൂട്ട് മാനേജർ സജി കരോട്ട്, സെക്രട്ടറി അനീഷ് വടക്കേൽ, എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്: 

ഡോ. ചാക്കോ കാളംപറമ്പിൽ - +919495643150

അനീഷ് വടക്കേൽ - +919946363775

സജി കരോട്ട് - 7034490082

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only