കോടഞ്ചേരി: കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരിമണ്ഡലം കോൺഗ്രസ് കമ്മറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട് മല പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, അന്നകുട്ടി ദേവസ്യ, ജോസ് പെരുമ്പള്ളി,ജോബി ജോസഫ്, ബാബു പട്ടരാട്, ജോസ് പൈക, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിജു ഒത്തിക്കൽ, ജോസഫ് ആലവേലി, ജോയി നെടുമ്പള്ളി,ബിബി തിരുമല, ജോബി പുതിയാപറമ്പിൽ, ജോസ് അനന്തക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Post a Comment