Dec 24, 2023

നെല്ലിപ്പൊയിലിൽ ഉണ്ടായ വാഹനാപകടത്തിൽ കോടഞ്ചേരി സ്വദേശി മരിച്ചു.


നെല്ലിപ്പൊയിൽ :ഇന്ന് രാവിലെ നെല്ലിപ്പൊയിൽ - പുല്ലൂരാംപാറ മലയോര ഹൈവേയിൽ മഞ്ഞുവയലിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ  കോടഞ്ചേരി കല്ലന്ത്രമേട് സ്വദേശി  പൂവത്തിങ്കൽ ബെന്നി (53  ) മരണപ്പെട്ടു.


 നെല്ലിപ്പൊയിൽ നിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുകയായിരുന്ന  സ്കൂട്ടർ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന്  വെക്കും. 

 
പൊള്ളക്കച്ചാലിൽ ഷൈബി ആണ് ഭാര്യ.
മക്കൾ: ജിന്റോ ബെന്നി, ജിജോ ബെന്നി.
മരുമക്കൾ : ലിനറ്റ്, മരിയ.
സംസ്കാരം: ഇന്ന് വൈകിട്ട് 5 മണിക്ക് വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളയിൽ.
 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only