Dec 3, 2023

ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.


മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. സർഗ വസന്തം എന്ന പേരിൽ കുമാരനല്ലൂർ ജി എൽ പി സ്കൂളിൽ വെച്ചാണ് പരിപാടികൾ നടന്നത്‌.ശാരീരിക പരിമിതികൾ കഴിവുകൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് ഭിന്നശേഷി ക്കാരുടെ കലാ-കായിക പരിപാടി വ്യത്യസ്തമായി. ശാരീരിക വെല്ലുവിളികൾ മറികടന്ന് വേദിയിലും ആസ്വാദക ഹൃദയങ്ങളിലും വർണം വിതറിയപ്പോൾ കലാവിരുന്ന് വേറിട്ട അനുഭവമായി. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ഭിന്നശേഷി കലോത്സവത്തിലാണ് കലാകാരൻമാർ മാറ്റുരച്ചത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് തങ്ങളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനും ഭിന്നശേഷി ക്കാരുടെയും പ്രത്യേക പരിഗണന അർഹിക്കുന്നവരുടെയും കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന്റെ യും ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം സംഘടിപ്പിച്ചത്. വിവിധ ഇനങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളുടെ ആവേശവും രക്ഷിതാക്കളുടെ താൽപര്യവും കലാഭവൻ പ്രതീഷിന്റെ കലാവിരുന്നും കണ്ടു നിന്നവരുടെ മനം നിറച്ചു.വേദികളിൽ ചാച്ചാ നെഹ്‌റുവും, വൈക്കം മുഹമ്മദ്‌ ബഷീറും, മലയാളി മങ്ക യായും ഭിന്നശേഷിക്കാർ വേഷമിട്ടു.മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ഗ്രാമ പഞ്ചായത്ത് ഒരുക്കിയിരുന്നു. കലോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര സ്ഥിരം സമിതി അധ്യക്ഷന്മാരായ ശാന്താദേവി മൂത്തേടത്ത് ,ജിജിത സുരേഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട് ,  അജിത്ത് ഇ പി , റുക്കിയ റഹീം , ശിവദാസൻ കരോട്ടിൽ , ഐ സി ഡി എസ് സൂപ്പർവൈസർ ലിസ , ബാലകൃഷ്ണൻ , മൊയ്തീൻ കോയ , അഫ്സാർ ,മുഹമ്മദലി അങ്കണവാടി ടീച്ചർമാർ ബി ആർ സി ട്രെയിനർ അഷ്റ ടീച്ചർ , ലിജു ടീച്ചർ, ബോബി മാസ്റ്റർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only