Dec 3, 2023

പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം രണ്ടുപേർക്ക് പരുക്ക്



തിരുവമ്പാടി .പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക് പറ്റി. ചവലപ്പാറ ഇടക്കാട്ടിൽ ജോസഫ് (49 ) മണി (73) എന്നിവർക്കാണ് ഗുരുതരമായ പരിക്കു പറ്റിയത്. സമീപത്തുള്ള കിണറ്റിൽ നിന്ന് ഉച്ചക്ക് കുടി വെള്ളം എടുക്കാൻ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ബഹളം കേട്ട് എത്തിയ നാട്ടുകാർ പരുക്ക് പറ്റിയവരെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് മുൻപും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. നാട്ടിൽ പരിഭ്രാന്തി പരത്തിയ കാട്ടുപന്നിയെ എം. പാനൽ ഷൂട്ടർ മടിയ്ക്കാങ്കൽ സെബാസ്റ്റ്യൻ വനപാലകരുടെ നിർദ്ദേശപ്രകാരം വെടിവച്ച് കൊന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only