കൂടരഞ്ഞി : ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന എൽപി വിഭാഗം കായികമേള സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും പിന്നിലാക്കിക്കൊണ്ട് സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി ഓവറോൾ ട്രോഫി കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വി. എസ്.രവിന്ദ്രൻ ദീപശിഖ തെളിയിച്ച് കായികമേള ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ 7 സ്കൂളുകളിൽ നിന്നായി 140 കുട്ടികൾ മേളയിൽ പങ്കെടുത്തു. ജനറൽ വിഭാഗത്തിൽ 81 പോയിന്റ് നേടി സെന്റ്. സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ കൂടരഞ്ഞി ഒന്നാം സ്ഥാനവും 51 പോയിന്റ് ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ കൂമ്പാറ രണ്ടാം സ്ഥാനവും 43 പോയിന്റ് നേടി ദാറുൽ ഉലുമ എഎൽപി സ്കൂൾ താഴെക്കൂടരഞ്ഞി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽ പി കിഡ്ഡീസ് ബോയ്സ് വിഭാഗത്തിലും എൽപി മിനി ഗേൾസ് വിഭാഗത്തിലും ഒന്നാം സ്ഥാനവും കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ കൂടരഞ്ഞി സ്വന്തമാക്കി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആദർശ് ജോസഫ് അവർകളിൽ നിന്നും കായിക താരങ്ങൾ ഓവറോൾ ട്രോഫി സ്വീകരിച്ചു.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു നിർവഹണ ഉദ്യോഗസ്ഥൻ ശ്രീ പി ജെ ദേവസ്യ മുഖ്യ സംഘടകനായിരുന്നു സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് PTA പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേൽ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവീന്ദ്രൻ
ജി എൽ പി സ്കൂൾ കക്കാടംപൊയിൽ ഹെഡ്മാസ്റ്റർ ശ്രീ ജയരാജൻ, പൂവാറൻതോട് ഹെഡ്മിസ്ട്രസ് ശ്രീമതി ഷാന്റി കെ എസ് , ശ്രീ കെ പി ജാബിർ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment