Dec 12, 2023

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത:പൊതുജനങ്ങൾക്കായി പൊതുതെളിവെടുപ്പ് നാളെ


തിരുവമ്പാടി; ആനക്കാംപൊയിൽ ( തിരുവമ്പാടി, നെല്ലിപൊയിൽ വില്ലേജുകൾ )മുതൽ വയനാട് ജില്ലയിലെ മേപ്പാടി വരെയുള്ള ഇരട്ട തുരങ്കപാതയുടെ (2+2 ലെയ്‌ൻ ) നിർമ്മാണത്തിനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതുജനങ്ങൾക്കായി പൊതുതെളിവെടുപ്പ് നടത്തുന്നു.


ഡിസംബർ 13 ന് 10.30 മുതൽ കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് പൊതു തെളിവെടുപ്പ് നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only