തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 12.41 കോടിയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 2024-25 വാർഷിക പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മാത്രമാണ് പദ്ധതിക്ക് അംഗീകാരം നേടിയത്.
പാർപ്പിട പദ്ധതിക്ക് 70 ലക്ഷം, വിവിധ റോഡുകളുടെ നവീകരണത്തിനായി 4 കോടി 5 ലക്ഷം ,കാർഷിക, മൃഗസംരക്ഷണ,-സംരംഭ മേഖയുടെ വികസന പദ്ധതികൾ 90 ലക്ഷം, പുതിയ റോഡുകളുടെ നിർമ്മാണ പദ്ധതികൾ 45 ലക്ഷം, ഗാർഹിക സുചീകരണ പദ്ധതിയായ ബൊക്കാഷി ബക്കറ്റ് നൽകൽ പദ്ധതിക്ക് 25 ലക്ഷം, ഘടക സ്ഥാപനങ്ങളുടെ വികസനത്തിനും , അങ്കണവാടി ക്രാഡിൽ വത്ക്കരണം,ഐ എസ് ഒ സർട്ടിഫിക്കേഷനും, മരുന്ന് വാങ്ങലിനുമായി 51 ലക്ഷം, പട്ടികജാതി വികസന ക്ഷേമ പദ്ധതികൾക്കായി 41.40 ലക്ഷവും , പട്ടിക വർഗ വികസ ക്ഷേമ പദ്ധതികൾക്കായി 6.96 ലക്ഷം, അങ്കണവാടി പോഷകാഹാര പദ്ധതിക്കായി 50 ലക്ഷം, പകൽ വീട്, വയോ ക്ലബ്ബ് മറ്റു വയോജന ക്ഷേമ പദ്ധതികൾ 14 ലക്ഷം, വയോശ്വാസ് - 5 ലക്ഷം, പാലിയേറ്റിവ് കെയർ പദ്ധതി 13 ലക്ഷം, തിരുവമ്പാടി ടൗൺ ഡ്രൈനേജ് നിർമ്മാണം 15 ലക്ഷം, അംബ്ദേക്കർ കുടിവെള്ള പദ്ധതി 10 ലക്ഷം, ട്രാക്ക് കായിക വികസന പദ്ധതി - 6 ലക്ഷം ഷീ മാർക്കറ്റ് 9 ലക്ഷം, തുടങ്ങിയവയാണ് ഡി.പി സി അംഗീകാരം ലഭിച്ച പ്രധാന പദ്ധതികൾ.
പദ്ധതികൾക്ക് വളരെ വേഗത്തിൽ അംഗീകാരം നേടാനായത് ജനപ്രതിനിധികളുടേയും, നിർവ്വഹണ ഉദ്യോഘസ്ഥരുടെയും , ഗ്രാമ പഞ്ചായത്ത് ജീവക്കാരുടേയും ,ഘടക സ്ഥാപന ജീവനക്കാരുടേയും ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ പറഞ്ഞു.
Post a Comment