Jan 24, 2024

താമരശ്ശേരിയില്‍ ജ്വല്ലറിയില്‍ വന്‍മോഷണം


താമരശ്ശേരി:താമരശ്ശേരി ടൗണില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.


സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായതാണ് പ്രാഥമിക നിഗമനം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.ഇന്ന് രാവിലെ കടതുറക്കാൻ ജോലിക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കടയുടെ മുകൾ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് ഭിത്തി തുറന്നത്.പോലിസ് അന്വേഷണം ആരംഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only