Jan 7, 2024

മാസ് റിയാദ് 'ശിശിരോത്സവം 2023' നവ്യാനുഭവമായി


റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) 'ചേർത്ത് പിടിക്കാം ചേർന്ന് നിൽക്കാം' എന്ന ബാനറിൽ അൽ ഹൈർ ഫാം റിസോർട്ടിൽ മാസ് ശിശിരോത്സവം 2023 പരിപാടി വിത്യസ്ഥത കൊണ്ടും സംഘാടന മികവ് കൊണ്ടും പ്രവർത്തകർക്ക് നവ്യാനുഭവമായി. പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഷംസു കാരാട്ട്, സാലിം കക്കാട്, ഷംസു കെ.ടി, ആരിഫ് കക്കാട്, ജിജിൻ നെല്ലിക്കാപറമ്പ്,ഹർഷദ് കക്കാട്, ആഷിഖ് കാരശ്ശേരി, നിസാം കക്കാട്, ജാബിർ കൊടിയത്തൂർ, ഷഹിൻ നെല്ലിക്കാപറമ്പ്, മുബാറക്ക് കക്കാട് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി.



വൈകിട്ട് നടന്ന മാസ് കുടുംബ സംഗമം പ്രോഗ്രാം കൺവീനർ യദി മുഹമ്മദ് ഉൽഘാടനം ചെയ്തു, മാസ് റിയാദ് പ്രസിഡന്റ് അശ്റഫ് മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജബ്ബാർ കക്കാട്, സുബൈർ കാരശ്ശേരി, മുസ്തഫ നെല്ലിക്കാപറമ്പ്, യൂസഫ് കൊടിയത്തൂർ, സലാം പേക്കാടൻ, ഇസ്ഹാഖ് കക്കാട്, മുഹമ്മദ് കൊല്ലളത്തിൽ ആശംസകൾ നേർന്നു. മാസ് ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും, ട്രഷറർ ഫൈസൽ എ.കെ നന്ദിയും പറഞ്ഞു.


തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി, ഹർഷാദ് എം.ടി, അൽത്താഫ് കാലിക്കറ്റ്, അൻവർ, നിഷാദ് കക്കാട്, സാദിഖ് വലിയപറമ്പ്, നൗഷാദ് കുയ്യിൽ ഗാനങ്ങൾ ആലപിച്ചു. ദിയാ ഫാത്തിമ അവതരിപ്പിച്ച ഡാൻസും ചടങ്ങുകൾക്ക് മികവേകി. ഹാറൂൺ കാരക്കുറ്റി, അലി പേക്കാടൻ, അബ്ദുൽ നാസർ പുത്തൻ,ഹാസിഫ് കാരശ്ശേരി,സത്താർ കാവിൽ, മുനീർ കാരശ്ശേരി, ഷംസു പുന്നമണ്ണ്, കുട്ട്യാലി പന്നിക്കോട്, ഇഖ്ബാൽ നെല്ലിക്കാപറമ്പ്,വിനോദ് കൊത്തനാപറമ്പത്ത്, മഹബൂബ് പന്നിക്കോട്,സീനത്ത് യദി, ലുഹലു അലി, ഹസ്ന റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only