കോടഞ്ചേരി : മുറമ്പാത്തി (കാഞ്ഞിരപ്പാറ ) സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമ്മ പെരുന്നാൾ 5,6,7 (വെള്ളി ,ശനി, ഞായർ ) തീയതികളിൽ തൃശൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷിക്കുന്നു.
കാര്യപരിപാടികൾ
ജനുവരി 5 വെള്ളി
രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന തുടർന്ന് ഇടവകയിലെ രോഗികളെയും പ്രായമായവരെയും ആദരിക്കുകയും വി. കുർബാനുഭവം നടത്തുകയും ചെയ്യുന്നു. തുടർന്ന് വികാരി ഫാദർ ജെറിൻ മാത്യു വർഗീസ് തട്ടുപറമ്പിൽ കൊടി ഉയർത്തുന്നു.
വൈകിട്ട് 6:30ന് തോട്ടുമുഴി കുരിശിങ്കൽ സന്ധ്യ പ്രാർത്ഥന തുടർന്ന് പ്രസംഗം ഫാ.ബേസിൽ തമ്പി പടിഞ്ഞാറേക്കര കൂത്താട്ടുകുളം, 8.30 ന് ആശിർവ്വാദം തുടർന്ന് സ്നേഹവിരുന്ന്.
6 ശനി
രാവിലെ 7: 30 ന് ദനഹാ പെരുന്നാൾ ശുശ്രൂഷ, തുടർന്ന് വിശുദ്ധ കുർബാന. വൈകിട്ട് 6ന്
തൃശൂർ ഭദ്രാസൻ അധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്തക്ക് സ്വീകരണം തുടർന്ന് സന്ധ്യ പ്രാർത്ഥന പ്രസംഗം.രാത്രി 8 :30 ന് മുറംമ്പാത്തി പന്തലിലേക്ക് പ്രദിക്ഷണം 9 :30 ന് ആശിർവാദം തുടർന്ന് നേർച്ച വിളമ്പ്.
7 ഞായർ
രാവിലെ 7: 30 ന് പ്രഭാത പ്രാർത്ഥന,8.30ന് വിശുദ്ധ കുർബാന മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ തുടർന്ന് റാസ ആശിർവാദം
11: 30ന് സ്നേഹവിരുന്ന്. ഉച്ചക്ക് 1 ന് കൊടിയിറക്കൽ.
വൈകിട്ട് 5: 30 ന് സന്ധ്യ പ്രാർത്ഥന 6 ന് ഇടവകയിലെ ഭക്തസംഘടനകളായ സൺഡേസ്കൂൾ മർത്തമറിയം വനിത സമാജം യൂത്ത് അസോസിയേഷൻ എന്നിവയുടെ സംയുക്ത വാർഷികവും കലാപരിപാടികളും നടത്തപ്പെടുന്നു. പെരുന്നാൾ പരിപാടികൾക്ക് വികാരി ജെറിൻ മാത്യു വർഗീസ് തട്ടുപറമ്പിൽ, ട്രസ്റ്റി ജോഷി ജോർജ് പുന്ന കൊമ്പിൽ,സെക്രട്ടറി റോബർട്ട് മണിയാട്ട് എന്നിവർ നേതൃത്വം നൽകുന്നു.
Post a Comment