മാസങ്ങളോളമായി മുടങ്ങിക്കിടക്കുന്ന കുടിവെള്ളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡണ്ട് പി.അലി അക്ബർ ജനറൽ സെക്രട്ടറി വി.പി. അനീസുദ്ദീൻ . ട്രഷറർ ടിറ്റോ തോമസ് എന്നിവരുടെ നേതൃത്വത്തിൽ മുക്കം ബസ് സ്റ്റാൻഡിൽ രാവിലെ 10 മണി മുതൽ ആരംഭിച്ച നിരാഹാര സമരം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.
മുക്കത്ത് മുടങ്ങിക്കിടക്കുന്ന കുടിവെള്ള വിതരണത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നും എട്ടു മാസത്തോളം പ്രശ്നം നീട്ടിക്കൊണ്ട് പോയ വാട്ടർ അതോറിറ്റിയുടെ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും എത്രയും പെട്ടെന്ന് പ്രാശ്ന പരിഹാരം കണ്ടില്ലെങ്കിൽ വിഷയം സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കേണ്ടി വരുമെന്നും അധികാരികൾ പെട്ടെന്ന് തന്നെ പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപനം
ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടം നിരാഹാരമനുഷ്ഠിച്ചവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
യൂണിറ്റ് പ്രസിഡണ്ട് പി. അലി അക്ബർ അദ്ധ്വക്ഷത വഹിച്ച നിരാഹര സമരത്തിൽ സംസ്ഥാന യൂത്ത് വിങ് പ്രസിഡണ്ട് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക സംസ്ഥാന പ്രവർത്തക സമിതി അംഗം ചന്ദ്രൻ കപ്പിയേടത്ത് പി.പി. അബ്ദുൽ മജീദ് പ്രേമൻ മണാശ്ശേരി എ.ടി. അസ്‌ലം നൂറുദ്ദീൻ സനം എം.കെ ഫൈസൽ നിസാർ ബെല്ല റൈഹാന നാസർ, തുടങ്ങിയവരും, വിവിധ വ്യാപാര സംഘടന നേതാക്കളും ചടങ്ങിൽ പങ്കെടുത്ത ആശംസകൾ അർപ്പിച്ചു .ജനറൽ സെക്രട്ടറി അനീസുദ്ദീൻ വി.പി. സ്വാഗതവും ട്രഷറർ ഡിറ്റോ തോമസ് നന്ദി പറഞ്ഞു..
Post a Comment