Jan 2, 2024

കാരശ്ശേരി പഞ്ചായത്തിൽ റിംഗ് കമ്പോസ്റ്റ്കൾ വിതരണം ചെയ്തു


മുക്കം. ക്ലീൻ കാരശ്ശേരി ഗ്രീൻ കാരശ്ശേരി പദ്ധതിയുടെ ഭാഗമായി വീടും പരിസരവും ശുചീകരിക്കാനായി കാരശ്ശേരിയിൽ റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്തു ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത് 340 വീടുകളിലേക്കാണ് പദ്ധതി ലക്ഷ്യമിടുന്നത് അതിൽ ആദ്യം അപേക്ഷ നൽകി ഗുണഭോക്തൃ വിഹിതം അടച്ചവർക്കാണ് ഇപ്പോൾ വിതരണം ചെയ്യുന്നത് അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ റിങ്ങിൽ നിക്ഷേപിച്ച് രണ്ടോ മൂന്നോ മാസം കൊണ്ട് നിറയുമ്പോൾ രണ്ടാമത്തെ റിങ്ങ് ഉപയോഗപ്പെടുത്താനാണ് തീരുമാനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര പദ്ധതി ഉദ്ഘാടനം ചെയ്തു

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ.റുക്യാറഹീം.ആമിന എടത്തിൽ. ഷാഹിന ടീച്ചർ. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ടി അഷ്റഫ്. മുഹമ്മദ്‌ ദിശാൽ. കെപി തനുദേവ് .ഇണ്ണിമാൻ നാഗേരിക്കുന്ന്.വിപി കരീം. ഷംസു ഇല്ലക്കണ്ടി. മുജീബ് ഉപ്പുകണ്ടം. അനിൽ നാഗേരിക്കുന്ന്. സുഹറ കരുവോട്ട് എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only